മോൾ ജനിച്ചത് മുതൽ അവളുടെ കാര്യങ്ങളെല്ലാം ചെയ്യുന്നത് കാവ്യയാണ്, ഒരു ആയയെ വെക്കാൻ പോലും സമ്മതിച്ചിട്ടില്ല

മോൾ ജനിച്ചത് മുതൽ അവളുടെ കാര്യങ്ങളെല്ലാം ചെയ്യുന്നത് കാവ്യയാണ്, ഒരു ആയയെ വെക്കാൻ പോലും സമ്മതിച്ചിട്ടില്ല
2021-12-30T12:08:00 | By Susmitha Surendran

കുട്ടികള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും പ്രത്യേകമായൊരു സ്‌നേഹമുണ്ട് ദിലീപിനോട്. സിനിമയെ വെല്ലുന്ന രംഗങ്ങള്‍ ജീവിതത്തില്‍ അരങ്ങേറിയപ്പോള്‍ മികച്ച പിന്തുണയുമായി ആരാധകര്‍ താരത്തിനൊപ്പമുണ്ടായിരുന്നു. കാവ്യ മാധവനും മീനാക്ഷിയും മാത്രമല്ല മഹാലക്ഷ്മിയും ഇതിനകം തന്നെ താരമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചുള്ള ദിലീപിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.  ഒരു   അഭിമുഖത്തിലായിരുന്നു ദിലീപ് കാവ്യയെക്കുറിച്ചും മക്കളെക്കുറിച്ചും വാചാലനായത്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ പിന്നെയും എന്ന ചിത്രത്തിലായിരുന്നു ഒടുവിലായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. രണ്ടുപേരെയും ഇനി ഒന്നിച്ച് എന്നാണ് സ്‌ക്രീനില്‍ കാണാനവുകയെന്നായിരുന്നു അവതാരക ദിലീപിനോട് ചോദിച്ചത്. കാവ്യ വേറെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല, മകള്‍ ജനിച്ച ശേഷം അവളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് കാവ്യയാണ്. ഒരു ആയയെ വെക്കാന്‍ പോലും സമ്മതിച്ചിട്ടില്ല.

മൊത്തത്തില്‍ മഹാലക്ഷ്മിയുടെ പുറകെയാണ് കാവ്യ മാധവന്‍. ഇനിയെന്താണ് സംഭവിക്കുന്നതെന്നൊന്നും അറിയില്ല, ഒന്നിച്ച് അഭിനയിക്കുമോയെന്നൊന്നും അറിയില്ലെന്നുമായിരുന്നു ദിലീപിന്റെ മറുപടി. ഭയങ്കര കുസൃതിക്കാരിയാണ് മഹാലക്ഷ്മി. വീട്ടിലെ റൗഡി ബേബിയാണ് ഇളയ മകളെന്നും ദിലീപ് പറഞ്ഞിരുന്നു. നാരങ്ങ മുട്ടായി എന്ന പാട്ട് അവളെ കേള്‍പ്പിച്ചിരുന്നു. അത് കുറേ പ്രാവശ്യം കേള്‍പ്പിക്കാന്‍ പറഞ്ഞിരുന്നു. ആ പാട്ട് ഹിറ്റാവുമെന്ന് അപ്പോള്‍ മനസിലായി.

2 വയസ്സേയുള്ളൂ, ആ സമയത്താണ് ആള്‍ പോയിട്ട് ആ വീഡിയോ ഒക്കെ കാണുന്നത്. ആ പാട്ട് ഐപാഡില്‍ ഞാന്‍ എടുത്ത് വെച്ചിരുന്നു. അച്ഛാ നാരങ്ങമുട്ടായി എന്ന് പറഞ്ഞ് മഹാലക്ഷ്മി ഇടയ്ക്ക് വരുമായിരുന്നു. ഈ പിള്ളേര് എവിടെയുണ്ട് എന്നൊക്കെയായിരുന്നു അവള്‍ ചോദിച്ചത്. നാദിര്‍ഷ മാമയുടെ വീട്ടിലുണ്ടെന്ന് പറഞ്ഞപ്പോള്‍ പോയിക്കാണാന്‍ പറ്റുമോയെന്നായിരുന്നു അവളുടെ ചോദ്യം.

വായിക്കൊള്ളാത്ത വാക്കുകളൊക്കെയാണ് അവള്‍ പറയുന്നത്. എനിക്ക് ബുദ്ധിമുട്ടാണ് എന്നൊക്കെ പറയുന്നത് കേള്‍ക്കാറുണ്ട്. യൂട്യൂബില്‍ വരുന്ന കാര്‍ട്ടൂണിലൊക്കെ വല്യ വാക്കുകളാണല്ലോ, അതൊക്കെ കേട്ടിട്ട് നമുക്കിങ്ങനെ ഇട്ട് തരും. അങ്ങനെയൊക്കെയുള്ള കാര്യങ്ങളുണ്ട്. കൊവിഡ് കാലം ബോറടിക്കാതെ പോയത് അവളുടെ കുസൃതിയിലൂടെയാണ്.

മീനാക്ഷി ജനിച്ച സമയത്ത് നല്ല തിരക്കിലായിരുന്നു ഞാന്‍. അവളുടെ കുട്ടിക്കാലമൊക്കെ എനിക്ക് നല്ല മിസ്സിംഗായിരുന്നു. നിരന്തരമായി സിനിമകള്‍ ചെയ്തിരുന്ന സമയം കൂടിയായിരുന്നു അത്. മീനാക്ഷിയുടെ മിസ്സായ കുട്ടിക്കാലമാണ് മഹാലക്ഷ്മിയിലൂടെ കിട്ടുന്നതെന്നും ദിലീപ് പറഞ്ഞിരുന്നു. മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും കുട്ടിക്കാല ചിത്രങ്ങള്‍ തമ്മിലുള്ള സാമ്യത്തെക്കുറിച്ചും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ആ ചിത്രങ്ങള്‍ കാണുമ്പോള്‍ രണ്ടാളേയും ഒരേ പോലെ തന്നെയാണ് തോന്നുന്നത്.


Content Highlight: Dileep's family interview is going viral on social media.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup