---
title: "പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ലക്ഷ്മി മേനോൻ കാമുകനെ തിരഞ്ഞ് ആരാധകര്‍ "
english_title: "Lakshmi Menon is one of the best actresses in South Indian cinema. Lakshmi made her film debut in 2011 with Vinayan's Raghu's Swantham Razia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1837/lakshmi-menon-is-one-of-the-best-actresses-in-south-indian-cinema-lakshmi-made-her-film-debut-in-2011-with-vinayans-raghus-swantham-razia"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fcf2bb1d173f_lakshmi 2.jpg"
keywords: []
---

# പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ലക്ഷ്മി മേനോൻ കാമുകനെ തിരഞ്ഞ് ആരാധകര്‍ 

> **Lead Summary:** തെന്നിന്ത്യയില്‍ മാത്രമല്ല മലയാളത്തിലും മികച്ച വേഷങ്ങൾ നല്‍കിയ താരമാണ് ലക്ഷ്മി മേനോൻ. 2011ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

## Article Content

തെന്നിന്ത്യയില്‍ മാത്രമല്ല മലയാളത്തിലും മികച്ച വേഷങ്ങൾ നല്‍കിയ താരമാണ് ലക്ഷ്മി മേനോൻ. 2011ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

അതിന് ശേഷം ഒരുപാട് ചിത്രങ്ങളിലൂടെ താരം ശ്രദ്ധ നേടി. മലയാളത്തേക്കാൾ കൂടുതൽ താരം തിളങ്ങിയത് തമിഴിലായിരുന്നു.

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായ അവതാരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേക്ഷകരുടെ പ്രിയം നേടിയത്. തമിഴിൽ മുൻനിര താരങ്ങൾക്കൊപ്പം മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സുപരിചിതയാണ് നടി. തമിഴ് ബിഗ്ബോസ് നാലാം സീസണിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമായി നടക്കുകയാണ്.താരം ഷോയിൽ മൽസരാർത്ഥിയായി പങ്കെടുക്കുമെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു.

എന്നാൽ താൻ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി ലക്ഷ്മി തന്നെ പ്രതികരിച്ചിരുന്നു. സിനിമകളില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് താരം ഇപ്പോൾ. അഭിനയത്തിന് പുറമെ മികച്ച ഒരു നര്‍ത്തകി കൂടിയാണ് ലക്ഷ്മി.

താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. തന്റെ വിവാഹ കാഴ്ചപ്പാടുകളും ലക്ഷ്മി ആരാധകരുമായി പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കവെ യാണ് നടി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

സിംഗിള്‍ ആണോ എന്ന് ചോദ്യത്തിന് അല്ല എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. വിവാഹം എന്ന സങ്കല്‍പം ഓവര്‍റേറ്റഡ് ആണ് എന്നും ലക്ഷ്മി മേനോന്‍ പറയുകയുണ്ടായി.

എന്നാല്‍ തന്റെ കാമുകന്‍ ആരാണ് എന്ന് വ്യക്തമാക്കാന്‍ ലക്ഷ്മി മേനോന്‍ തയ്യാറായില്ല. താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/1837/lakshmi-menon-is-one-of-the-best-actresses-in-south-indian-cinema-lakshmi-made-her-film-debut-in-2011-with-vinayans-raghus-swantham-razia)