---
title: "ജീവിതത്തിലും നല്ല അസ്സല്‍ തേപ്പ് കിട്ടിയിട്ടുണ്ട്; മിന്നല്‍മുരളി നായിക "
english_title: "Got a good original treadmill in life too; Lightning Murali is the heroine"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18365/got-a-good-original-treadmill-in-life-too-lightning-murali-is-the-heroine"
published_at: "2021-12-30T10:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd4021db14c_minnal murali naayika.jpg"
keywords: []
---

# ജീവിതത്തിലും നല്ല അസ്സല്‍ തേപ്പ് കിട്ടിയിട്ടുണ്ട്; മിന്നല്‍മുരളി നായിക 

> **Lead Summary:** ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുക എന്നത് ചെറിയ കാര്യമല്ല , മലയാളത്തിലെ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമേ അത്തരം ഒരു ഭാഗ്യം ലഭിച്ചിട്ടുള്ളൂ. ഒരുപക്ഷേ ഒരു ചിത്രത്തില്‍ മാത്രം അഭിനയിച്ച് പിന്നീട് അഭിനയരംഗത്ത് നിന്നും മാറിനില്‍ക്കുന്ന ചില നടിമാര്‍ പ്രേക്ഷകമനസ്സില്‍ ഇന്നും ഉണ്ട്. 

## Article Content

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുക എന്നത് ചെറിയ കാര്യമല്ല , മലയാളത്തിലെ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമേ അത്തരം ഒരു ഭാഗ്യം ലഭിച്ചിട്ടുള്ളൂ. ഒരുപക്ഷേ ഒരു ചിത്രത്തില്‍ മാത്രം അഭിനയിച്ച് പിന്നീട് അഭിനയരംഗത്ത് നിന്നും മാറിനില്‍ക്കുന്ന ചില നടിമാര്‍ പ്രേക്ഷകമനസ്സില്‍ ഇന്നും ഉണ്ട്. 

ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ബ്ലൂസി ബിജിയായി എത്തിയ ഫെമിന ജോര്‍ജ്. സിനിമ റിലീസ് ചെയ്തതിനുശേഷം ഈ നായികയെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. മിന്നല്‍ മുരളിയിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ കഥാപാത്രത്തിന് വേണ്ടി ഏഴ് കിലോയോളം കുറച്ചിട്ടുണ്ട് ഫെമിന. സിനിമയില്‍ നല്ലൊരു തേപ്പും ഈ കഥാപാത്രത്തിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ ജീവിതത്തില്‍ അങ്ങനെ ഒരു തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നടി പറഞ്ഞ മറുപടി ഇങ്ങനെ… ആദ്യം ഒരു പൊട്ടിച്ചിരിയായിരുന്നു പിന്നീട് ഒരു തേപ്പ് ജീവിതത്തില്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് താരം പറഞ്ഞു.

എന്നാല്‍ താന്‍ ആരെയും തേച്ചിട്ട് ഇല്ലെന്നും , തേപ്പ് കിട്ടിയപ്പോള്‍ സ്വാഭാവികമായി എല്ലാവര്‍ക്കും ഉണ്ടാവുന്നത് പോലെ ചെറിയ ചില വിഷമങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ പ്രതികാരം ചെയ്യാന്‍ ഒന്നും താന്‍ പോയിട്ടില്ലെന്നും ഫെമിന പറഞ്ഞു. അതേസമയം സിനിമയില്‍ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്നും , വീട്ടുകാരില്‍ നിന്ന് നല്ല സപ്പോര്‍ട്ടാണ് ലഭിക്കുന്നതെന്നും ഫെമിന പറഞ്ഞു.

എറണാകുളം കാരിയായ ഫെമിന സെന്‍ തെരേസയില്‍ നിന്നും എം കോം പൂര്‍ത്തിയാക്കി. ഓഡിഷനിലൂടെയാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെത്തിയത്. മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അല്ലാതെ സിനിമ റിലീസ് ചെയ്യുന്നത് വരെ മറ്റാര്‍ക്കും അറിയില്ലായിരുന്നു എന്ന് ഫെമിന പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/18365/got-a-good-original-treadmill-in-life-too-lightning-murali-is-the-heroine)