#viral | ഐസിയു റൂമിലിരുന്ന് ബീഡി വലിക്കുന്ന സ്ത്രീ, വൈറലായി വീഡിയോ

#viral | ഐസിയു റൂമിലിരുന്ന് ബീഡി വലിക്കുന്ന സ്ത്രീ, വൈറലായി വീഡിയോ
Feb 10, 2024 06:34 PM | By Athira V

രസകരവും വിചിത്രങ്ങളുമായ അനേകം വീഡിയോകൾ ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അതിൽ തന്നെ അവിശ്വസനീയം എന്ന് തോന്നുന്ന അനേകം വീഡിയോകളും ഉണ്ട്. അതുപോലെ ഒരു വീഡിയോയാണ് എയിംസ് ആശുപത്രിയിൽ നിന്നും പുറത്ത് വരുന്ന ഈ വീഡിയോയും. ഇത് കണ്ടാൽ നിങ്ങളന്തം വിട്ടുപോകും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല.

പാറ്റ്നയിലെ എയിംസിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്. ആശുപത്രിയിലെ ഐസിയു റൂമാണ് വീഡിയോയിൽ കാണുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിൽ കാണുന്നത് ഒരു പ്രായമായ സ്ത്രീ കട്ടിലിൽ ഇരുന്നുകൊണ്ട് ബീഡി വലിക്കുന്നതാണ്.

https://www.instagram.com/reel/C242KSNowfu/?utm_source=ig_web_copy_link

വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായത്. ആശുപത്രി കെട്ടിടം പോലെ ഒരിടത്ത് ബീഡി വലിക്കുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തും എന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ തന്നെ വീഡിയോ കണ്ട ആളുകളിൽ പരിഭ്രമവും ഉണ്ടാകാൻ സാധ്യതയുണ്ട്.

വീഡിയോയിൽ ആശുപത്രിയിലെ ഐസിയു മുറിയിൽ ഒരു കട്ടിലിൽ പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നത് കാണാം. അവർ അവിടെ ഇരുന്ന് കൊണ്ട് ഒരു ബീഡി വലിക്കുന്നതാണ് പിന്നെ കാണുന്നത്. തലയിൽ ഷാളൊക്കെയിട്ട് പുതച്ചാണ് സ്ത്രീ ഇരിക്കുന്നത്. പിന്നീട് അവർ ഒരു ബീഡി വലിക്കുന്നതാണ് കാണുന്നത്.

കയ്യിൽ മുക്കാലും മറച്ചു പിടിച്ചാണ് ഇവർ ബീഡി വലിക്കുന്നത്. പുക പുറത്തേക്ക് വിടുന്നതും കാണാം. കുറച്ച് കഴിയുമ്പോൾ ഐസിയു മുറിയിലെ കട്ടിലിൽ തന്നെ തട്ടിയാണ് ഇവർ ബീഡി കെടുത്തിക്കളയുന്നത്. അവിടെ തീപ്പൊരി വീഴുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

ഏതായാലും വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. പലരും, ഇങ്ങനെ ആശുപത്രിക്കിടക്കയിൽ കിടന്ന് പുകവലിക്കുന്നത് എന്തുമാത്രം വലിയ അപകടങ്ങൾ വിളിച്ചുവരുത്തും എന്നതിനെ കുറിച്ചാണ് സംസാരിച്ചത്.

#woman #smoking #inside #hospital #icu #viral #video

Next TV

Related Stories
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല';  മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

Jun 22, 2025 10:57 AM

'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല'; മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന അച്ഛന്‍റെ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-