---
title: "ദിലീപും കാവ്യയും ഇനി ഒരുമിച്ച് അഭിനയിക്കുമോ...? ദിലീപിന്‍റെ മറുപടി വൈറലാകുന്നു "
english_title: "Will Dileep and Kavya act together again ...? Dileep's reply goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18331/will-dileep-and-kavya-act-together-again-dileeps-reply-goes-viral"
published_at: "2021-12-29T22:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc8f2970506_dileep 2.jpg"
keywords: []
---

# ദിലീപും കാവ്യയും ഇനി ഒരുമിച്ച് അഭിനയിക്കുമോ...? ദിലീപിന്‍റെ മറുപടി വൈറലാകുന്നു 

> **Lead Summary:** **ദി**ലീപ്... കാവ്യ മാധവന്‍.... നിരവധി സിനിമകളിലെ ഹിറ്റ് ജോഡിയാണ് ഇരുവരും. ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രിയിലൂടെ താരങ്ങള്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ 2016 ല്‍ കാവ്യയും ദിലീപും വിവാഹം കഴിച്ചതോടെയാണ് ഇത്തരം വാര്‍ത്തകളെല്ലാം അവസാനിച്ചത്.

## Article Content

**ദി**ലീപ്... കാവ്യ മാധവന്‍.... നിരവധി സിനിമകളിലെ ഹിറ്റ് ജോഡിയാണ് ഇരുവരും. ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രിയിലൂടെ താരങ്ങള്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ 2016 ല്‍ കാവ്യയും ദിലീപും വിവാഹം കഴിച്ചതോടെയാണ് ഇത്തരം വാര്‍ത്തകളെല്ലാം അവസാനിച്ചത്.

2018 ല്‍ കാവ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തതോടെ താരകുടുംബം സന്തുഷ്ടരായി കഴിയുകയാണിപ്പോള്‍. കുറച്ച് കാലമായി ദിലീപിന്റെ സിനിമകളൊന്നും റിലീസിനെത്തിയിരുന്നില്ല.

ഇപ്പോള്‍ കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമ റിലീസിനെത്തിക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. നാദിര്‍ഷയുടെ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകളിലാണ് ദിലീപും. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്  ദിലീപും കാവ്യയും ഇനി ഒരുമിച്ച് അഭിനയിക്കുമോ...? യെന്നു അവതാരക ചോദിക്കുന്നത് .

ദിലീപും കാവ്യയും ഇനി ഒരുമിച്ച് അഭിനയിക്കുമോയെന്ന അവതാരകയുടെ ചോദ്യത്തിന് കാവ്യ വേറെ തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ല. കാരണം മകള്‍ ജനിച്ച അന്ന് മുതല്‍ അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് കാവ്യയാണ്. ഒരാളെ കൊണ്ട് പോലും ചെയ്യിപ്പിക്കാനോ മോളെ നോക്കാന്‍ ഒരു ആയയെ വെക്കാനോ ഒന്നും സമ്മതിച്ചിട്ടില്ല. ഇപ്പോള്‍ മഹാലക്ഷ്മിയുടെ പുറകേയാണ് ആള്. എന്താ ഇനി സംഭവിക്കുന്നതെന്ന് നമ്മുക്ക് അറിയില്ല. ഏതെങ്കിലും സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാമെന്നൊന്നും തീരുമാനിച്ചിട്ടില്ലന്നാണ് ദിലീപ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/18331/will-dileep-and-kavya-act-together-again-dileeps-reply-goes-viral)