ഇത് വ്യത്യാസ്തനായ നായകനാണ്. മലയാളത്തിലെ നായകസങ്കൽപങ്ങളെ പൊളിച്ചെഴുതുന്ന നായകന്. തിരികെ എന്ന ചിത്രത്തിലെ നായകനും പ്രോമോ വീഡിയോയും ഏറ്റെടുത്ത് പ്രേക്ഷകര്‍. അപൂർവമായ സഹോദര സ്നേഹത്തിന്റെ കഥ പറയുന്ന സിനിമയിൽ ഡൗൺ സിൻഡ്രോം ബാധിതനായ കോഴിക്കോട്ടെ 21കാരൻ ഗോപികൃഷ്ണനാണ് നായകന്.
നവാഗതരായ ജോർജ് കോരയും സാം സേവ്യറും ചേർന്ന് സംവിധാനമോരുക്കുന്ന ചിത്രത്തില്‍ ഗോപികൃഷ്ണ വർമ, ജോർജ് കോര, ശാന്തി കൃഷ്ണ, ഗോപൻ മങ്ങാട്ട്, സരസ ബാലുശ്ശേരി തുടങ്ങിയവര്‍ അഭിനയിക്കുന്നു ഗോപിയും ജോർജും ചിത്രത്തിൽ സഹോദരങ്ങളായാണ് എത്തുന്നത്.
കോമഡി–ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രം കൂടിയാണ് തിരികെ. സിനിമയുടെ ഛായാഗ്രഹണം ചെറിൻ പോളും എഡിറ്റിങ് ലാൽ കൃഷ്ണയും സംഗീതം അങ്കിത് മേനോനുമാണ്. നേഷൻവൈഡ് പിക്ചേർസിന്റെ ബാനറിൽ അബ്രഹാം ജോസഫ്, ദീപക് ദിലിപ് പവാർ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം .മനോരമ ഓണ്‍ലൈന്‍ ആണ് ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തിറക്കിയത്.
Audiences capture the protagonist and promo video of the movie Back