---
title: "#sureshgopi  | ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം’ വിവാഹവാർഷിക ആശംസയുമായി സുരേഷ് ​ഗോപി"
english_title: "#sureshgopi #wedding #anniversary #wishes #wife"
publisher: "moviemax.in"
canonical_url: "https://moviemax.in/news/182948/sureshgopi-wedding-anniversary-wishes-wife"
published_at: "2024-02-08T14:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4989f58a37_sureshgopi.jpg"
keywords: []
---

# #sureshgopi  | ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം’ വിവാഹവാർഷിക ആശംസയുമായി സുരേഷ് ​ഗോപി

> **Lead Summary:** **ഭാര്യ** രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം.

## Article Content

**ഭാര്യ** രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം.

ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ’, എന്നാണ് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്.

1990ൽ ആയിരുന്നു സുരേഷ് ​ഗോപിയുടെയും രാധികയുടെ വിവാഹം. ഭാ​ഗ്യ, പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് ഇവരുടെ മക്കൾ. ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു ഭാ​ഗ്യയുടെ വവാഹം. ശ്രേയസ് ആണ് സുരേഷ് ​ഗോപിയുടെ മരുമകൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/182948/sureshgopi-wedding-anniversary-wishes-wife)