---
title: "#viral | ആദ്യം ചുംബനം, പിന്നെ വിവാഹാഭ്യര്‍ത്ഥന, പക്ഷേ യുവതിയുടെ പ്രതികരണം; വൈറൽ ആയി വീഡിയോ"
english_title: "#First #kiss #then #proposal #but #youngwoman's #response #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/182916/first-kiss-then-proposal-but-youngwomans-response-video-viral"
published_at: "2024-02-08T12:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c479d45f50e_viral.jpg"
keywords: []
---

# #viral | ആദ്യം ചുംബനം, പിന്നെ വിവാഹാഭ്യര്‍ത്ഥന, പക്ഷേ യുവതിയുടെ പ്രതികരണം; വൈറൽ ആയി വീഡിയോ

> **Lead Summary:** ഫെബ്രുവരി 14 വാലന്‍റൈന്‍സ് ഡേ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെങ്ങുമുള്ള യുവതി - യുവാക്കള്. എന്നാല്‍, വാലന്‍റൈന്‍സ് ഡേയ്ക്ക് മുമ്പ് തന്നെ ഒരു വിവാഹ അഭ്യര്‍ത്ഥനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്. എന്നാല്‍ ഈ വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകതയാണ് വീഡിയോയെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാക്കിയിരിക്കുന്നത്. അത് മറ്റൊന്നുമല്ല. വിവാഹ അഭ്യര്‍ത്ഥനയ്ക്കായി കാമുകന്‍ യഥാര്‍ത്ഥ മോതിരം ഉപയോഗിച്ചില്ലെന്നതിന്‍റെ പേരില്‍ കാമുകിയുടെ തല്ല് ഏറ്റുവാങ്ങേണ്ടി വന്നതാണ്.

## Article Content

ഫെബ്രുവരി 14 വാലന്‍റൈന്‍സ് ഡേ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെങ്ങുമുള്ള യുവതി - യുവാക്കള്. എന്നാല്‍, വാലന്‍റൈന്‍സ് ഡേയ്ക്ക് മുമ്പ് തന്നെ ഒരു വിവാഹ അഭ്യര്‍ത്ഥനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്. എന്നാല്‍ ഈ വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകതയാണ് വീഡിയോയെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാക്കിയിരിക്കുന്നത്. അത് മറ്റൊന്നുമല്ല. വിവാഹ അഭ്യര്‍ത്ഥനയ്ക്കായി കാമുകന്‍ യഥാര്‍ത്ഥ മോതിരം ഉപയോഗിച്ചില്ലെന്നതിന്‍റെ പേരില്‍ കാമുകിയുടെ തല്ല് ഏറ്റുവാങ്ങേണ്ടി വന്നതാണ്.

ഒരു സ്റ്റേഡിയം മൊത്തമായിരുന്നുവെന്നും മറ്റൊരു പ്രത്യേകത. Wild content എന്ന എക്സ് ഉപയോക്താവാണ് 'വൃത്തികെട്ട പെരുമാറ്റം വന്യമാണ്' എന്ന കുറിപ്പോടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു കളി നടക്കുന്ന സ്റ്റേഡിയത്തില്‍ ഗ്യാലറിയില്‍ ഇരിക്കുന്ന ആള്‍ക്കൂട്ടത്തിന് നടുക്ക് നിന്ന് കാമുകന്‍ കാമുകിയെ ചുംബിക്കുകയും. പിന്നാലെ അവള്‍ക്ക് മുന്നില്‍ മുട്ടുകുത്തിയിരുന്ന കാമുകന്‍ തന്‍റെ കൈയിലുണ്ടായിരുന്ന ചെപ്പ് തുറന്ന് അതില്‍ നിന്നും ഒരു മിഠായി എടുത്ത് നല്‍കുന്നു. സ്വര്‍ണ്ണമോതിരത്തിന് പകരമായിരുന്നു കാമുകന്‍റെ മിഠായി പ്രപ്പോസല്‍.

പക്ഷേ, ആള്‍ക്കുട്ടിത്തിന് മുന്നില്‍ അപമാനിതയായി തോന്നിയ കാമുകി തൊട്ടടുത്ത നിമിഷം അയാളുടെ മുഖത്ത് ആഞ്ഞടിച്ചു. ഒപ്പം തന്‍റെ കൈയിലുണ്ടായിരുന്ന പേപ്പര്‍ ഗ്ലാസിലെ പാനീയം അയാളുടെ മുഖത്തൊഴിക്കുകയും ചെയ്തു . അതുവരെ നിശബ്ദമായിരുന്ന സ്റ്റേഡിയത്തില്‍ നിന്നും പെട്ടെന്ന് ഹോ.. എന്നൊരു ശബ്ദം ഉയര്‍ന്നു. പ്രൊപ്പോസല്‍ പരാജയം പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. സ്വര്‍ണ്ണം തേടുന്ന അവളെ അയാള്‍ വവാഹം കഴിക്കേണ്ടതില്ലെന്നായിരുന്നു നിരവധി പേര്‍ അഭിപ്രായപ്പെട്ടത്.

ഒരു ദിവസം കൊണ്ട് ഒരു കോടി എഴുപത്തിനാല് ലക്ഷം പേരാണ് വീഡിയോ കണ്ടത്. ചിലര്‍ യുവതിക്കെതിരെ തിരിഞ്ഞപ്പോള്‍ മറ്റ് ചിലര്‍ യുവാവിന്‍റെ തമാശ അത്ര നല്ലതായിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ഇത്രയും വലിയ ആള്‍ക്കൂട്ടിത്തിന് മുന്നില്‍ വച്ച് ഒരു സ്വര്‍ണ്ണമോതിരം സമ്മാനിക്കാന്‍ കഴിയാത്ത ആളാണോ അദ്ദേഹം എന്ന് ചിലര്‍ ചോദിച്ചു. മറ്റ് ചിലര്‍ അയാള്‍ സമ്മാനിച്ച മിഠായി പൊതിക്കുള്ളില്‍ സ്വര്‍ണ്ണ മോതിരം ആയിരുന്നെന്നും അവളെ പരീക്ഷിക്കാനാണ് അങ്ങനെ അയാള്‍ ചെയ്തതെങ്കില്‍ ആ പരീക്ഷയില്‍ അവള്‍ പരാജയപ്പെട്ടെന്നും എഴുതി.

### Related Links & Sources
- [Original Story Source](https://moviemax.in/news/182916/first-kiss-then-proposal-but-youngwomans-response-video-viral)