---
title: "നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന് എതിരെ തുടരന്വേഷണത്തിന് പൊലീസ്"
english_title: "Case of assault on actress; Police to probe actor Dileep"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18291/case-of-assault-on-actress-police-to-probe-actor-dileep"
published_at: "2021-12-29T17:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc4e86d1f53_dileep.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന് എതിരെ തുടരന്വേഷണത്തിന് പൊലീസ്

> **Lead Summary:** കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ തുടരന്വേഷണത്തിന് പൊലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. കേസുമായി ബന്ധപ്പെട്ട സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

## Article Content

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ തുടരന്വേഷണത്തിന് പൊലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. കേസുമായി ബന്ധപ്പെട്ട സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കേസിൽ അറസ്റ്റിലായ പൾസർ സുനിയുമായി ദിലീപിന് ബന്ധമുണ്ട്, നടിയ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചു, ജാമ്യത്തിലിറങ്ങിയ ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.

ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് ബാലചന്ദ്രൻകുമാർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഈ വിവരങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/18291/case-of-assault-on-actress-police-to-probe-actor-dileep)