---
title: "#DivyaUnni |  കലാഭവന്‍ മണിയെ അപമാനിച്ചത് ദിവ്യ ഉണ്ണിയായിരുന്നോ? സത്യമെന്താണെന്ന് എനിക്കറിയാം, മനസ് തുറന്ന് നടി"
english_title: "#DivyaUnni #insulted #KalabhavanMani #I know #truth  #actress #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/182842/divyaunni-insulted-kalabhavanmani-i-know-truth-actress-openup"
published_at: "2024-02-08T07:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c436b04c778_kalabhvan_mani_and_divya_unni_4.jpg"
keywords: []
---

# #DivyaUnni |  കലാഭവന്‍ മണിയെ അപമാനിച്ചത് ദിവ്യ ഉണ്ണിയായിരുന്നോ? സത്യമെന്താണെന്ന് എനിക്കറിയാം, മനസ് തുറന്ന് നടി

> **Lead Summary:** ഒരു കാലത്ത് താരസുന്ദരിയായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ദിവ്യ ഉണ്ണി. ഇടയ്ക്ക് കേരളത്തിലേക്ക് വരാറുണ്ടെങ്കിലും അഭിനയത്തില്‍ നിന്നും പൂര്‍ണമായിട്ടും മാറി നില്‍ക്കുകയാണ് നടി . എന്നാല്‍ നൃത്തവുമായി സജീവമായിരിക്കുകയാണ് ദിവ്യ. ഇപ്പോഴിതാ തന്റെ പേരില്‍ ഉയര്‍ന്ന് വന്ന ഏറ്റവും വലിയൊരു ആരോപണത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് നടി. നടന്‍ കലാഭവന്‍ മണിയെ അപമാനിച്ചുവെന്ന വിഷയത്തിലാണ് ദിവ്യ ഉണ്ണി വ്യക്തത വരുത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെങ്കിലും ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന സംഭവമായിരുന്നു ഇത്.

## Article Content

ഒരു കാലത്ത് താരസുന്ദരിയായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ദിവ്യ ഉണ്ണി. ഇടയ്ക്ക് കേരളത്തിലേക്ക് വരാറുണ്ടെങ്കിലും അഭിനയത്തില്‍ നിന്നും പൂര്‍ണമായിട്ടും മാറി നില്‍ക്കുകയാണ് നടി . എന്നാല്‍ നൃത്തവുമായി സജീവമായിരിക്കുകയാണ് ദിവ്യ. ഇപ്പോഴിതാ തന്റെ പേരില്‍ ഉയര്‍ന്ന് വന്ന ഏറ്റവും വലിയൊരു ആരോപണത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് നടി. നടന്‍ കലാഭവന്‍ മണിയെ അപമാനിച്ചുവെന്ന വിഷയത്തിലാണ് ദിവ്യ ഉണ്ണി വ്യക്തത വരുത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെങ്കിലും ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന സംഭവമായിരുന്നു ഇത്.

വിനയന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് കല്യാണസൗഗന്ധികം. ഈ ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ ദിവ്യയുടെ മുറചെക്കനായിട്ടാണ് കലാഭവന്‍ മണി അഭിനയിച്ചത്. ഒരു പാട്ട് രംഗത്തില്‍ ഇരുവരും പ്രണയിക്കുന്നതായി കാണിക്കുന്നുണ്ട്. എന്നാല്‍ ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് 'ഈ കറുമ്പന്റെ കൂടെ അഭിനയിക്കാന്‍ ഞാനില്ലെന്ന്' നടി പറഞ്ഞതായും അങ്ങനെ ആ പാട്ട് സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നുമാണ് അന്ന് പ്രചരിച്ചത്.

ഇടയ്ക്കിടെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് തുടങ്ങിയതോടെ ദിവ്യ ഉണ്ണിയ്ക്ക് നേരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. 'സത്യത്തില്‍ അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ലെന്നാണ് നടി പറയുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അത് വെറും ഒരു ജസ്റ്റിഫിക്കേഷന്‍ പോലെ ആകും. നമ്മള്‍ നമ്മളുടെ ഭാഗം പറയുന്ന പോലെ തോന്നും. അതുകൊണ്ടുതന്നെ ഞാന്‍ അതിനു മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. മണിച്ചേട്ടന്‍ പോയില്ലേ. അദ്ദേഹവുമായുള്ള ബന്ധം എന്നു പറയുന്നത് എത്രയോ നാളത്തെ ബന്ധം ആയിരുന്നു.

ഞാന്‍ ആത്മാവിനോട് ഉള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയാം. ഇതിനുള്ള മറുപടി അവര്‍ അര്‍ഹിക്കുന്നില്ലെന്ന് തോന്നുന്നു. മാത്രമല്ല ഇത്തരം നെഗറ്റീവ് കമന്റുകള്‍ ഞാന്‍ ഒരിക്കലും നോക്കാറില്ലെന്നും  ദിവ്യ ഉണ്ണി പറഞ്ഞു കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. ആ സമയത്ത് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. അമ്മ ടീച്ചര്‍ ആയത് കൊണ്ട് സെറ്റിലിരുന്നും പഠിക്കാന്‍ നിര്‍ബന്ധിക്കും. രാവിലെ പോയി പരീക്ഷ എഴുതിയതിന് ശേഷമാണ് സെറ്റിലേക്ക് എത്തുതെന്നും നടി ഓര്‍മ്മിച്ചു .

### Related Links & Sources
- [Original Story Source](https://moviemax.in/news/182842/divyaunni-insulted-kalabhavanmani-i-know-truth-actress-openup)