---
title: "'ബ്രോ ഡാഡി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്"
english_title: "'Bro Daddy' first look poster out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18280/bro-daddy-first-look-poster-out"
published_at: "2021-12-29T16:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc3db7a307a_brodady.jpg"
keywords: []
---

# 'ബ്രോ ഡാഡി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

> **Lead Summary:** മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'ബ്രോ ഡാഡി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഇരു താരങ്ങളും ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയിരിക്കും ചിത്രമെന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

## Article Content

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'ബ്രോ ഡാഡി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഇരു താരങ്ങളും ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയിരിക്കും ചിത്രമെന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഫസ്റ്റ് ലുക്കിനൊപ്പം അക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയും കഥാപാത്രങ്ങളാണ് ഫസ്റ്റ് ലുക്കില്‍. ചിത്രത്തിന്‍റെ കളര്‍ഫുള്‍ എന്‍റര്‍ടെയ്‍നര്‍ സ്വഭാവം വെളിവാക്കുന്നതാണ് പോസ്റ്റര്‍.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രോജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം മോഹന്‍ദാസ്.

ഓഡിയോഗ്രഫി രാജാകൃഷ്‍ണന്‍ എം ആര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഫസ്റ്റ് ലുക്ക് ഡിസൈന്‍ ഓള്‍ഡ്‍മങ്ക്സ്, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/18280/bro-daddy-first-look-poster-out)