#kareenakapoor |പ്രണയത്തിലായിരിക്കെ മറ്റൊരു നടനുമായി രഹസ്യ ബന്ധം, ഇരുവരും കിടക്ക പങ്കിട്ടു; എല്ലാം ഷാ​​ഹിദ് അറിഞ്ഞപ്പോൾ നടന്നത്

#kareenakapoor |പ്രണയത്തിലായിരിക്കെ മറ്റൊരു നടനുമായി രഹസ്യ ബന്ധം, ഇരുവരും കിടക്ക പങ്കിട്ടു; എല്ലാം ഷാ​​ഹിദ് അറിഞ്ഞപ്പോൾ നടന്നത്
2024-02-07T21:02:00 | By Kavya N

ബോളിവുഡിന്റെ നിറപ്പകിട്ടിലാണ് കരീന കപൂറിനെ എന്നും പ്രേക്ഷകർ കണ്ടിട്ടുള്ളത്. അന്നും ഇന്നും കരീനയ്ക്ക് ആരാധകർ ഏറെയാണ്. 2001 ൽ റെഫ്യൂജി എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന കരീന വളരെ പെട്ടെന്ന് മുൻനിര നായികയായി മാറി. കരിയറിലെ പ്രശസ്തിക്കൊപ്പം ​ഗോസിപ്പുകളും കരീനയെ തേടി വന്നു. ഷാഹി​ദ് കപൂറും കരീനയും തമ്മിലുള്ള പ്രണയം ഒരു കാലത്ത് വലിയ തോതിൽ വാർത്താ പ്രാധാന്യം നേടി. ഇവരുടെ ചുംബന ചിത്രം പുറത്ത് വന്നത് വിവാദമായിരുന്നു. ഏറെക്കാലം ഈ പ്രണയ ബന്ധം നിലനിന്നില്ല.

രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. കരീന നടൻ സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയും നടനെ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. ഷാഹിദ് കപൂർ ചില ന‌‌ടിമാരുമായി വീണ്ടും പ്രണയത്തിലായി. എന്നാൽ ഈ ബന്ധങ്ങളും മുന്നോട്ട് പോയില്ല. ഒടുവിൽ സിനിമാ താരമല്ലാത്ത മിര രാജ്പുതിനെയാണ് ഷാഹിദ് വിവാഹം ചെയ്തത്. ഷാഹിദും കരീനയും പ്രണയത്തിലായിരുന്ന കാലത്ത് നടന്ന ചില സംഭവങ്ങളാണ് ബോളിവുഡ് മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. ഇവർ പിരിയാനുള്ള കാരണങ്ങളെന്തെന്ന് അക്കാലത്ത് ചർച്ചയായതാണ്.

റിപ്പോർട്ടുകൾ പ്രകാരം ഷാഹിദുമായി പ്രണയത്തിലായിരുന്ന കാലത്ത് കരീന രഹസ്യമായി ഒരു നടനോടൊപ്പം ബന്ധം വെച്ചു. ഷൂട്ടിനിടെ അടുത്ത ഇരുവരും കിടക്ക പങ്കിട്ടെന്നാണ് അന്ന് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. ഷൂട്ട് കഴിഞ്ഞ് മുംബൈയിലെത്തിയ കരീന ഒന്നും സംഭവിക്കാത്തത് പോലെ ഷാഹിദിനടുത്തെത്തി. എന്നാൽ ഈ രഹസ്യ ബന്ധത്തെക്കുറിച്ച് ഷാഹിദ് അറിഞ്ഞു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു റിപ്പോർട്ട്. ​ഗോസിപ്പുകളോട് പ്രതികരിക്കാൻ കരീന തയ്യാറായില്ല. 2012 ലായിരുന്നു കരീനയും സെയ്ഫും തമ്മിലുള്ള വിവാഹം.

തഷാൻ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും അടുക്കുന്നത്. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് മക്കളും താര ദമ്പതികൾക്ക് പിറന്നു. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് തന്നേക്കാൾ താരമൂല്യം കുറവുള്ള സെയ്ഫ് അലി ഖാനെ നടി വിവാഹം ചെയ്യുന്നത്. രണ്ട് മതസ്ഥർ, സെയ്ഫിന്റെ ആദ്യ വിവാഹവും വേർപിരിയലും തുടങ്ങിയവ പലരും ചൂണ്ടിക്കാണിച്ചെങ്കിലും നടനെ ജീവിത പങ്കാളിയാക്കാനുള്ള കരീനയുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല.

നടി അമൃത സിം​ഗാണ് സെയ്ഫ് അലി ഖാന്റെ മുൻ ഭാര്യ. ഈ ബന്ധത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളുമുണ്ട്. ആദ്യ വിവാഹത്തിലെ മക്കളെയും വിശേഷ ദിവസങ്ങളിൽ സെയ്ഫിനും കരീനയ്ക്കുമൊപ്പം കാണാറുണ്ട്. രണ്ടാമതും അമ്മയായ ശേഷം കരീന കരിയറിലെ തിരക്കുകൾ കുറച്ചിട്ടുണ്ട്. രണ്ട് കുട്ടികൾക്കും തന്റെ സാന്നിധ്യം ആവശ്യമായ പ്രായമായതിനാൽ തുടരെ സിനിമകൾ ചെയ്യാൻ താൽപര്യമില്ലെന്നാണ് ന‌ടി പറയുന്നത്.

Content Highlight: #secret #relationship #another #actor #while #love #two #shared #bed #Everything #happened #Shahid #came #know

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup