---
title: "#Siddique | രാഷ്ട്രീയ പ്രവേശനത്തിനോ തിരഞ്ഞെടുപ്പ് മത്സരത്തിനോ ഉദ്ദേശ്യമില്ല - സിദ്ദീഖ് "
english_title: "#intention #enter #politics #contest #elections - #Siddique"
publisher: "moviemax.in"
canonical_url: "https://moviemax.in/news/182616/intention-enter-politics-contest-elections-siddique"
published_at: "2024-02-07T09:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c2fbe4a2d5d_rrr.jpg"
keywords: []
---

# #Siddique | രാഷ്ട്രീയ പ്രവേശനത്തിനോ തിരഞ്ഞെടുപ്പ് മത്സരത്തിനോ ഉദ്ദേശ്യമില്ല - സിദ്ദീഖ് 

> **Lead Summary:** **[** ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ താരമത്സരങ്ങളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും പടര്‍ന്നു തുടങ്ങി.

## Article Content

**[** ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ താരമത്സരങ്ങളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും പടര്‍ന്നു തുടങ്ങി.

നടന്‍ സിദ്ദീഖ് ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചാരണം ശക്തമായിരുന്നു.

എന്നാല്‍ ഇതു നിഷേധിച്ച് സിദ്ദീഖ് തന്നെ രംഗത്തെത്തി. രാഷ്ട്രീയ പ്രവേശനത്തിനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഉദ്ദേശ്യമില്ലെന്ന് സിദ്ദീഖ് പറഞ്ഞു.

മുന്‍പ് അരൂർ നിയമസഭാ സീറ്റിലേക്ക് പേര് ഇതുപോലെ പ്രചരിച്ചിരുന്നു. ഇത്തവണ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഘട്ടത്തിലും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒരു സത്യവുമില്ലെന്നും സിദ്ദീഖ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/182616/intention-enter-politics-contest-elections-siddique)