---
title: "#RajishaVijayan |  നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ, രജിഷ വിജയൻ പ്രണയത്തിൽ; സത്യാവസ്ഥ"
english_title: "#1461Days #Us #Together #RajishaVijayan #Love #truth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/182547/1461days-us-together-rajishavijayan-love-truth"
published_at: "2024-02-06T20:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c2447502c53_rajisha_1.jpg"
keywords: []
---

# #RajishaVijayan |  നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ, രജിഷ വിജയൻ പ്രണയത്തിൽ; സത്യാവസ്ഥ

> **Lead Summary:** മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് രജിഷ വിജയൻ. അവതാരികയായി തിളങ്ങിയ രജിഷ 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ എത്തിയത്. ശേഷം ദിലീപ് അടക്കമുള്ള നായകന്മാർക്ക് ഒപ്പം രജിഷ അഭിനയിച്ചു . കൂടാതെ സൂര്യ നായകനായി എത്തി വൻ തരം​ഗമായി മാറിയ തമിഴ് ചിത്രം ജയ് ഭിമിലും രജിഷ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

## Article Content

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് രജിഷ വിജയൻ. അവതാരികയായി തിളങ്ങിയ രജിഷ 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ എത്തിയത്. ശേഷം ദിലീപ് അടക്കമുള്ള നായകന്മാർക്ക് ഒപ്പം രജിഷ അഭിനയിച്ചു . കൂടാതെ സൂര്യ നായകനായി എത്തി വൻ തരം​ഗമായി മാറിയ തമിഴ് ചിത്രം ജയ് ഭിമിലും രജിഷ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഈ അവസരത്തിൽ രജിഷ പ്രണയത്തിൽ ആണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഛായാഗ്രാഹകന്‍ ടോബിന്‍ തോമസ് പങ്കുവച്ച പോസ്റ്റാണ് ഈ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുന്നത്.

നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങള്‍. ഒത്തിരി പ്രണയവും സന്തോഷവും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയും എത്രയെത്ര യാത്രകള്‍', എന്നാണ് രജിഷയ്ക്ക് ഒപ്പമുള്ള ഫോട്ടോകളുമായി ടോബി കുറിച്ചത്. പിന്നാലെ കമന്റുമായി രജിഷയും രം​ഗത്ത് എത്തി. 1461 = 30 x ? + 1 x ? - 1 x ? - 2 x ? എന്നാണ് ഒന്നിച്ചുള്ള ദിവസങ്ങൾ കൗണ്ട് ചെയ്ത് രജിഷ കമന്റിട്ടത്.

പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. ആരാധകർക്ക് ഒപ്പം നിരവധി സെലിബ്രിറ്റികളും രജിഷയ്ക്കും ടോബിക്കും ആശംസയുമായി രം​ഗത്ത് എത്തി. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ആരാധകർ സ്ഥിരപ്പെടുത്തുക ആയിരുന്നു. എന്നാലും നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/182547/1461days-us-together-rajishavijayan-love-truth)