#navya | പാവമാണെന്നുമുള്ള അഭിനയമുണ്ട്; എല്ലാവരെയും ഒരുപാട് കാലം കബളിപ്പിക്കാൻ പറ്റില്ല; നവ്യ അന്ന് ഉദ്ദേശിച്ചത്?

#navya | പാവമാണെന്നുമുള്ള അഭിനയമുണ്ട്; എല്ലാവരെയും ഒരുപാട് കാലം കബളിപ്പിക്കാൻ പറ്റില്ല; നവ്യ അന്ന് ഉദ്ദേശിച്ചത്?
2024-02-06T16:58:00 | By Kavya N

മലയാളത്തിൽ ഒരു കാലത്ത് ഏറ്റവും താരത്തിളക്കമുള്ള നായിക നടിമാരായിരുന്നു കാവ്യ മാധവനും നവ്യ നായരും.ശ്രദ്ധേയമായ നിരവധി സിനിമകൾ ചെയ്യാൻ നവ്യക്ക് സാധിച്ചിട്ടുണ്ട് . ഒരേ കാലഘട്ടത്തിൽ വന്നവർ, ഒരേ പോലെ താരത്തിളക്കമുള്ളവർ തുടങ്ങിയ ഘടകങ്ങളാൽ രണ്ട് പേരെയും താരതമ്യം ചെയ്തവരും അന്നേറെയാണ്.

ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യ നായികയായി അരങ്ങേറുന്നത്. നവ്യ ഇഷ്ടം എന്ന സിനിമയിലും. രണ്ടിലും നായകനായത് ദിലീപാണ്. 2000 ങ്ങളിൽ വന്ന മിക്ക നായികമാരെയും പോലെ വിവാഹ ശേഷം കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനാണ് നവ്യയും കാവ്യയും ആ​ഗ്രഹിച്ചത്.

2010 ൽ വിവാഹിതയായ നവ്യ സിനിമാ രം​ഗം വിട്ട് മുംബൈയിലേക്ക് പോയി. മറുവശത്ത് 2009 ൽ കാവ്യ വിവാഹിതയായെങ്കിലും കുറച്ച് കാലം മാത്രം ഈ ബന്ധം നിലനിന്നുള്ളു. 2017 ൽ ദിലീപിനെ രണ്ടാം വിവാഹം ചെയ്ത ശേഷമാണ് കാവ്യ അഭിനയ രം​ഗം വിട്ടത്.

വർഷങ്ങൾക്കിപ്പുറം നവ്യ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയെങ്കിലും കാവ്യ തിരിച്ച് വരാൻ തയ്യാറായിട്ടില്ല. ഒരേ കാലഘട്ടത്തിൽ സിനിമാ രം​ഗത്ത് തിളങ്ങിയവരാണെങ്കിലും കാവ്യയും നവ്യയും തമ്മിൽ അടുത്ത സൗഹൃദമില്ല.ഒരു അഭിമുഖത്തിൽ കാവ്യയെക്കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ സുഹൃത്തുക്കളല്ല എന്ന് മാത്രമാണ് നവ്യ പറഞ്ഞത്.

കാവ്യയും നവ്യയും തമ്മിൽ അസ്വാരസ്യമുണ്ടെന്ന് ഒരു കാലത്ത് മലയാള സിനിമയിൽ സംസാരമുണ്ടായിട്ടുണ്ട്. എന്നാൽ രണ്ട് പേരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ കാവ്യയെക്കുറിച്ച് ചോദിച്ചപ്പോൾ നവ്യ നൽകിയ മറുപടി ശ്രദ്ധ നേടിയിരുന്നു.

കാവ്യയെപോലെ തന്നെ സ്നേഹിക്കുന്നില്ല എന്ന കോംപ്ലക്സ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നവ്യ. അങ്ങനെ തോന്നിയിട്ടില്ല. വേറെയൊരാളുമായി താൻ സ്വയം താരതമ്യം ചെയ്തിട്ടില്ലെന്നും നവ്യ അന്ന് വ്യക്തമാക്കി.

അതേസമയം തന്നെക്കുറിച്ച് തെറ്റായ പല കാര്യങ്ങളും സിനിമാ രം​ഗത്ത് പ്രചരിച്ചിട്ടുണ്ടെന്നും നവ്യ തുറന്ന് പറഞ്ഞു. തെറ്റിദ്ധാരണ വരാൻ കാരണം എന്താണെന്ന് അറിയില്ലെന്നും അന്ന് നവ്യ പറഞ്ഞു. വെട്ടിത്തുറന്നുള്ള സംസാരം കൊണ്ടായിരിക്കാം,

അല്ലെങ്കിൽ എന്റെ മുഖം കൊണ്ടായിരിക്കും. എന്തുകൊണ്ടാണെന്ന് പറയാനാവില്ല. സന്തോഷമുള്ള ഒരു കാര്യം ഞാൻ കല്യാണം കഴിക്കാൻ പോകുന്ന വ്യക്തിക്ക് എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഞാൻ ഡൗൺ ടു എർത്ത് ആണെന്നതാണ്. ഒരു കാര്യം എനിക്ക് വളരെ ഉറപ്പുണ്ട്.

സിനിമയിൽ ഒരുപാട് പേർക്ക് ഒന്നും അറിയില്ലെന്നും ഞാൻ പാവമാണെന്നുമുള്ള അഭിനയമുണ്ട്' 'ഞാനെവിടെയോ വായിച്ചിട്ടുണ്ട്. എല്ലാ കാലവും എല്ലാവരെയും ഒരുപോലെ കബളിപ്പിക്കാൻ സാധിക്കില്ല. കാരണം എല്ലാത്തിനും മുകളിൽ ഒരാൾ ഇതൊക്കെ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. ജെനുവിനായി നിൽക്കുന്നതാണ് നല്ലത്. നവ്യയുടെ വാക്കുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകൾ വന്നിട്ടുണ്ട്.

നടി അവസാനം പറഞ്ഞത് കാവ്യയെ ഉദ്ദേശിച്ചാണെന്നാണ് ഇവർ വാദിക്കുന്നത്. കാവ്യ എല്ലാവരുടെയും മുന്നിൽ കുറേക്കാലം നിഷ്കളങ്കയായി നിന്ന് അഭിനയിച്ചതാണെന്നും വിമർശകർ പറയാറുണ്ട്. നടി ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് ഇങ്ങനെയൊരു വാദം ശക്തമായത്. എന്നാൽ സൈബർ ആക്രമണങ്ങളോടൊന്നും കാവ്യ പ്രതികരിക്കാറില്ല.

Content Highlight: #There #also #act #being #poor #Not #everyone #canbe #fooled #long #What #did #Navya #mean?

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup