---
title: "വിഡ്ഡി എന്നും കഴിവില്ലാത്തവന്‍ എന്നും നിങ്ങള്‍ വിളിച്ചോളൂ; താരത്തിന്റെ പോസ്റ്റ് വൈറലാകുന്നു "
english_title: "Now going viral is an old post that Tovino shared on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18245/now-going-viral-is-an-old-post-that-tovino-shared-on-social-media"
published_at: "2021-12-29T12:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc0e303bb37_tovino.jpg"
keywords: []
---

# വിഡ്ഡി എന്നും കഴിവില്ലാത്തവന്‍ എന്നും നിങ്ങള്‍ വിളിച്ചോളൂ; താരത്തിന്റെ പോസ്റ്റ് വൈറലാകുന്നു 

> **Lead Summary:** മലയാളത്തിന്റെ പ്രിയ താരമാണ് ടോവിനോ തോമസ് .ഇപ്പോൾ താരത്തിന്റെ സിനിമകൾ ആണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചത് . നിരവധി ആരാധകരാണ് താരത്തിനുള്ളത് . എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത് താരത്തിന്റെ ഒരു പഴയ പോസ്റ്റ് ആണ് .

## Article Content

മലയാളത്തിന്റെ പ്രിയ താരമാണ് ടോവിനോ തോമസ് .ഇപ്പോൾ താരത്തിന്റെ സിനിമകൾ ആണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചത് . നിരവധി ആരാധകരാണ് താരത്തിനുള്ളത് . എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത് താരത്തിന്റെ ഒരു പഴയ പോസ്റ്റ് ആണ് .

കട്ട ഹീറോയിസം എന്നൊക്കെ കേട്ടിട്ടല്ലേ ഉണ്ടാവൂ, അത് ശരിയ്ക്കും കണ്ടിട്ടുണ്ടോ... ഇല്ലെങ്കില്‍ ടൊവിനോ തോമസിനെ ഒന്ന് ശരിയ്ക്കും നോക്കി വച്ചോളൂ. മലയാളത്തിന്റെ ആദ്യത്തെ സൂപ്പര്‍ ഹീറോ ആയി അവതരിച്ച ടൊവിനോ തോമസിന് ഒരു കഴിഞ്ഞ കാലമുണ്ട്.

ചെറിയൊരു പ്രതികരണത്തിന്റെ പേരില്‍ കൂട്ടത്തോടെ ആക്രമിയ്ക്കപ്പെട്ട ചരിത്രം. അന്ന് ടൊവിനോ തോമസ് മലയാള സിനിമയിലെ വെറുമൊരു പുതുമുഖ നടന്‍ മാത്രം. അവന്റെ വിചാരം വലിയ സൂപ്പര്‍ സ്റ്റാറാണെന്നാണ് എന്ന് പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയയിലും മറ്റും വന്ന കമന്റുകള്‍. അന്ന്, കൃത്യമായി പറഞ്ഞാല്‍ 2011 ല്‍ ടൊവിനോ തോമസ് ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു. ഇന്ന് അത് വൈറലാവുന്നു.

മലയാള സിനിമയിലെ വലിയ ലോകം സ്വപ്‌നം കണ്ട് തുടങ്ങിയ ചെറിയ നടനായിരുന്നു അന്ന് ടൊവിനോ തോമസ്. പക്ഷെ മൂന്ന് നാല് സിനിമ ചെയ്തതിന്റെ അഹങ്കാരമാണ് ടൊവിനോയ്ക്ക് (പേരല്ല ഇവന്‍ അവന്‍ എന്നൊക്കെയായിരുന്നു വിശേഷണം) എന്ന ലൈനിലാണ് സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ ഉണ്ടായത്. അന്ന് ടൊവിനോ എഴുതിയ പോസ്റ്റ് ഇന്ന് വൈറലാവാന്‍ കാരണം അതില്‍ നടന്‍ കുറിച്ചിരിയ്ക്കുന്ന വാക്കുകള്‍ തന്നെയാണ്. ഈ വിജയം ആത്മവിശ്വാസത്തിന്റേതാണ്.

'ഇന്ന് നിങ്ങള്‍ എന്നെ വിഡ്ഡി എന്ന് പരിഹസിക്കുമായിരിയ്ക്കും. കഴിവില്ലാത്തവന്‍ എന്ന് മുദ്രകുത്തി എഴുതി തള്ളുമായിരിയ്ക്കും. പക്ഷെ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും!!!!! അന്ന് നിങ്ങള്‍ എന്നെ ഓര്‍ത്ത് അസൂയപ്പെടും. ഇത് ഒരു അഹങ്കാരിയുടെ ദാര്‍ഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല, മരിച്ച ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്!!!!'' എന്നാണ് വാ വാക്കുകള്‍.

പത്ത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അതിന് ടൊവിനോ തോമസ് മറുപടി നല്‍കിയിരിയ്ക്കുന്നു. ഇന്ന് മലയാള സിനിമയുടെ എന്നല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ ഉയരങ്ങളിലാണ് ടൊവിനോ തോമസ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ആയി എത്തിയ ടൊവിനോ, ഇന്ന് ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ സൂപ്പര്‍ ഹീറോസില്‍ ഒരാളാണ്. അവിടെ മലയാളത്തെ പ്രതിനിധീകരിയ്ക്കുന്ന നടന്‍. തന്റെ ആത്മവിശ്വാസം തന്നെയാണ് നടനെ ഈ ഉയരങ്ങളില്‍ എത്തിച്ചതും. ഇന്ന് ടൊവിനോടെ നോക്കി അസൂയപ്പെടാത്തവരായി ആരുണ്ട് കേരളത്തില്‍.

എബിസിഡി എന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് ടൊവിനോ തോമസ് തുടങ്ങിയത്. പിന്നീട് സഹതാര വേഷങ്ങളില്‍ തഴയപ്പെട്ടു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അപ്പുഏട്ടന്‍ എന്ന കഥാപാത്രം ടൊവിനോയുടെ കരിയറിലെ മാറ്റങ്ങള്‍ക്ക് കാരണമായ കഥാപാത്രങ്ങളിലൊന്നാണ്. പിന്നീട് ഗപ്പി, ഗോദ പോലുള്ള സിനിമകളാണ് കരിയര്‍ ബ്രേക്ക് നല്‍കിയത്.

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളി. ഗംഭീര ഹൈപ്പോടെ പുറത്തിറങ്ങിയ ചിത്രത്തിന് അതിന് മുകളില്‍ തന്നെയുള്ള പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. ചിത്രത്തിന്റെ മഹാ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നടന്റെ പഴയ പോസ്റ്റുകള്‍ പലതും ആരാധകര്‍ കുത്തിപ്പൊക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/18245/now-going-viral-is-an-old-post-that-tovino-shared-on-social-media)