#viral | ഉപയോ​ഗിച്ച കോണ്ടം, അടിവസ്ത്രങ്ങൾ; വിമാനത്തിൽ കാണുന്ന വെറുപ്പുളവാക്കുന്ന കാഴ്ചകളെ കുറിച്ച് ജീവനക്കാരൻ

#viral | ഉപയോ​ഗിച്ച കോണ്ടം, അടിവസ്ത്രങ്ങൾ; വിമാനത്തിൽ കാണുന്ന വെറുപ്പുളവാക്കുന്ന കാഴ്ചകളെ കുറിച്ച് ജീവനക്കാരൻ
2024-02-06T12:51:00 | By Susmitha Surendran

യുഎസ്സിലെ ഒരു പ്രധാന എയർലൈൻസിലെ ജീവനക്കാരൻ അടുത്തിടെ റെഡ്ഡിറ്റിൽ ഒരു പോസ്റ്റിട്ടു. 'നിങ്ങൾക്ക് അറിയാൻ തോന്നുന്നതെല്ലാം എന്നോട് ചോദിക്കൂ, ഞാൻ അതിന് ഉത്തരം തരാം' എന്നതായിരുന്നു പോസ്റ്റ്.

ഇതോടെ നിരവധിപ്പേരാണ് പലപല ചോദ്യങ്ങളുമായി ഇയാളുടെ പോസ്റ്റിന് കമന്റിട്ടത്. അതിന് ഉത്തരം നൽകുന്നതിന്റെ ഭാ​ഗമായി വിമാനത്തിൽ വച്ചുണ്ടായ വളരെ വിചിത്രമായതും വളരെ മോശമായതുമായ അനേകം അനുഭവങ്ങളും ഇയാൾ പങ്കുവച്ചു.'

25 വർഷമായി താൻ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി നോക്കുന്നുണ്ട് എന്നും ഇയാൾ റെഡ്ഡിറ്റിൽ കുറിച്ചിട്ടുണ്ട്. ഒരാൾ ഇയാളോട് ചോദിച്ചത്, 'വിമാനത്തിൽ നിങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം എന്തായിരുന്നു' എന്നാണ്.

അതിനുള്ള മറുപടിയായി വിമാനത്തിലെ ജീവനക്കാരൻ പറഞ്ഞത്, 'അത് ഉപയോ​ഗിച്ച് ഉപേക്ഷിച്ച കോണ്ടമാണ്' എന്നാണ്. അതുപോലെ സ്ത്രീകളുടേയും പുരുഷന്മാരുടേയും ഉപയോ​ഗിച്ച അടിവസ്ത്രങ്ങൾ, ടാംപണുകൾ എന്നിവയും വിമാനത്തിൽ കണ്ടിട്ടുണ്ട് എന്നും ഇതൊക്കെയാണ് ഏറ്റവും വെറുപ്പുളവാക്കുന്ന കാഴ്ചകളിൽ ചിലത് എന്നും ഇയാൾ പറയുന്നു.

'ഒരു യാത്രക്കാരൻ വിമാനത്തിൽ ചെയ്യുന്ന ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം ഏതാണ്' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അതിനുള്ള മറുപടി, 'വിമാനത്തിൽ വഴക്കുണ്ടാക്കുക, വിമാനത്തിൽ സീറ്റിൽ മലമൂത്ര വിസർജ്ജനം നടത്തുക എന്നതാണ്' എന്നാണ് ഫ്ലൈറ്റ് അറ്റൻഡന്റിന്റെ മറുപടി.

മദ്യപിച്ച് വരുന്നവരെ നിയന്ത്രിക്കേണ്ടി വരുന്നതിനെ കുറിച്ച് ചോദിച്ചവരും ഉണ്ട്. മദ്യപിച്ച് വരുന്നവരെ നിയന്ത്രിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. അവർ തന്നെ ഉപദ്രവിക്കാനും ചീത്തവിളിക്കാനും മുതിരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നും വിമാനത്തിലെ ജീവനക്കാരൻ പറയുന്നു.

ഒപ്പം ഈ ജോലി കൊണ്ടുള്ള നേട്ടങ്ങളും നഷ്ടങ്ങളും എന്തൊക്കെയാണ് എന്നും ഫ്ലൈറ്റ് അറ്റൻഡന്റ് വിശദീകരിക്കുന്നുണ്ട്. കുടുംബത്തെ മിസ് ചെയ്യുന്നതും കുടുംബത്തിലെ ആഘോഷങ്ങളിലും മറ്റും പങ്കെടുക്കാൻ സാധിക്കാത്തതും ഒക്കെയാണ് നഷ്ടങ്ങളായി അദ്ദേഹം പറയുന്നത്.

നേട്ടങ്ങളായി ശമ്പളവും ആനുകൂല്യവും അതുപോലെ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ സാധിക്കുന്നതുമാണ് അദ്ദേഹം പറയുന്നത്.

Content Highlight: #used #condoms #underwear #Employee #Disgusting #flight #Sightings

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup