---
title: "‘എന്റെ ആൺകുട്ടികൾ’ വളര്‍ത്തു നായിക്കളോടൊപ്പം മലയാളികളുടെ പ്രിയതാരം "
english_title: " Unni Mukundan is one of the youth actors of Kerala. He made his debut in Malayalam cinema as a co-director"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1824/unni-mukundan-is-one-of-the-youth-actors-of-kerala-he-made-his-debut-in-malayalam-cinema-as-a-co-director"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fcdc5c83d1d9_unni muknthan.jpg"
keywords: []
---

# ‘എന്റെ ആൺകുട്ടികൾ’ വളര്‍ത്തു നായിക്കളോടൊപ്പം മലയാളികളുടെ പ്രിയതാരം 

> **Lead Summary:** മലയാളികളുടെ യൂത്ത് നടന്മാരില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സഹസംവിധായകനായി ആണ് മലയാള സിനിമയില്‍ താരത്തിന്റെ കടന്നു വരവ് .

## Article Content

മലയാളികളുടെ യൂത്ത് നടന്മാരില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സഹസംവിധായകനായി ആണ് മലയാള സിനിമയില്‍ താരത്തിന്റെ കടന്നു വരവ് .

നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്‍റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഷെയര്‍ ചെയ്യുന്ന  ചിത്രങ്ങൾ ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ട് . മേപ്പടിയാന്‍ ആണ് താരതിന്റെതായി ഇനി ഇറങ്ങാന്‍ ഉള്ള സിനിമ . 

ഷൂട്ടിം​ഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ഉണ്ണി മുകുന്ദന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രിയപ്പെട്ട നായ്ക്കുട്ടികളാണ് താരത്തെ സ്നേഹപൂർവ്വം വീട്ടിലേക്ക് സ്വീകരിച്ചത്.

‘എന്റെ ആൺകുട്ടികൾ’ എന്ന ക്യാപ്ഷനൊപ്പം ഹൃദ്യമായ വീഡിയോയും ഉണ്ണി പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1824/unni-mukundan-is-one-of-the-youth-actors-of-kerala-he-made-his-debut-in-malayalam-cinema-as-a-co-director)