---
title: "#kaisammal | ‘കടൈസി വ്യവസായി’ നടി കാസമ്മാളെ മകൻ തലയ്ക്കടിച്ച് കൊന്നു "
english_title: "#Kadaisivyavasayi #actress #kaisammal #killed #her #son"
publisher: "moviemax.in"
canonical_url: "https://moviemax.in/news/182377/kadaisivyavasayi-actress-kaisammal-killed-her-son"
published_at: "2024-02-06T09:58:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1b5adc3847_kasiammal.jpg"
keywords: []
---

# #kaisammal | ‘കടൈസി വ്യവസായി’ നടി കാസമ്മാളെ മകൻ തലയ്ക്കടിച്ച് കൊന്നു 

> **Lead Summary:** **ചെന്നൈ: [** ‘കടൈസി വ്യവസായി’ എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത കാസമ്മാൾ മകന്റെ മർദനമേറ്റ് മരിച്ചു. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് കാസമ്മാളെ മകൻ തടികഷ്ണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കാസമ്മാൾ സംഭവ സ്ഥലത്തുവച്ച് മരിച്ചു.

## Article Content

**ചെന്നൈ: [** ‘കടൈസി വ്യവസായി’ എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത കാസമ്മാൾ മകന്റെ മർദനമേറ്റ് മരിച്ചു. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് കാസമ്മാളെ മകൻ തടികഷ്ണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കാസമ്മാൾ സംഭവ സ്ഥലത്തുവച്ച് മരിച്ചു.

മകൻ നമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 302 പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ കാസമ്മാളിനെ മർദിക്കാൻ ഉപയോഗിച്ച തടികഷ്ണവും കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/182377/kadaisivyavasayi-actress-kaisammal-killed-her-son)