---
title: " #MeeraKrishna |  അഞ്ചു വര്‍ഷത്തോളം കിടപ്പിലായിരുന്നു, മലയാളത്തിലേക്ക് വരാനേ തോന്നിയില്ല: മീര കൃഷ്ണ"
english_title: "#bed #five #years #didn't #feel #like #coming #Malayalam #MeeraKrishna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/182254/bed-five-years-didnt-feel-like-coming-malayalam-meerakrishna"
published_at: "2024-02-05T14:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0a58b0b358_meera_1.jpg"
keywords: []
---

#  #MeeraKrishna |  അഞ്ചു വര്‍ഷത്തോളം കിടപ്പിലായിരുന്നു, മലയാളത്തിലേക്ക് വരാനേ തോന്നിയില്ല: മീര കൃഷ്ണ

> **Lead Summary:** ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. സ്വപ്‌നതുല്യമായിരുന്നു മീര കൃഷ്ണന്റെ തുടക്കം. രാജീവ് വിജയരാഘവന്‍ സംവിധാനം ചെയ്ത മാര്‍ഗം എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ അരങ്ങേറ്റം. ചിത്രത്തിലെ പ്രകടനത്തിന് മീരയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പുരസ്‌കാരമാണ് എത്തിയത്.

## Article Content

ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. സ്വപ്‌നതുല്യമായിരുന്നു മീര കൃഷ്ണന്റെ തുടക്കം. രാജീവ് വിജയരാഘവന്‍ സംവിധാനം ചെയ്ത മാര്‍ഗം എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ അരങ്ങേറ്റം. ചിത്രത്തിലെ പ്രകടനത്തിന് മീരയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പുരസ്‌കാരമാണ് എത്തിയത്.

തന്റെ പതിനെട്ടാം വയസിലാണ് മീരയുടെ അരങ്ങേറ്റവും അവാര്‍ഡുമൊക്കെ സംഭവിക്കുന്നത്. എന്നാല്‍ അതിന് ശേഷം മീരയെ സിനിമയുടെ ലോകത്ത് അധികം കണ്ടില്ല. പതിയെ മീരയെ പ്രേക്ഷകരും മറന്നു. പിന്നീട് തിരികെ വരുന്നത് സീരിയലുകളിലൂടെയാണ്. ഇപ്പോള്‍ തമിഴ് സീരിയല്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് മീര. ഇപ്പോഴിതാ സിനിമയില്‍ അവസരം കിട്ടാതെ പോയതിനെക്കുറിച്ചും സീരിയല്‍ അഭിനയത്തെക്കുറിച്ചുമാക്കെ മീര സംസാരിക്കുകയാണ്.

മികച്ച നടിക്കുള്ള അവാര്‍ഡിനായി അവസാന റൗണ്ട് വരെ രണ്ടു മീരമാരായിരുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങനെ മികച്ച നടി മീര ജാസ്മിനും എനിക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും കിട്ടി. അതു കഴിഞ്ഞ് കമല്‍ സര്‍ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെണ്‍കുട്ടിയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഉത്തരം അറിയില്ല. സിനിമയില്‍ ഇല്ലെന്നേയുള്ളൂ, 2004 മുതല്‍ രണ്ട് മൂന്നു വര്‍ഷങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മിനി സ്‌ക്രീനിലുണ്ട്'' മീര പറയുന്നു.

സിനിമയില്‍ തുടരാന്‍ പറ്റാത്തതില്‍ തീര്‍ച്ചയായും വിഷമം തോന്നാറുണ്ട്. നായികയാവണമെന്ന് അന്നും ഇന്നും ആഗ്രഹിച്ചിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ക്ക് മാത്രമാണ് കാത്തിരിക്കാറുള്ളത്. ഇപ്പോള്‍ മലയാളത്തിലെ പല കഥാപാത്രങ്ങളും കാണുമ്പോള്‍ അഭിനയിക്കാന്‍ ആഗ്രഹം തോന്നാറുണ്ട്. ആരുമായും കോണ്‍ടാക്ട് വയ്ക്കാത്ത ആളാണ് ഞാന്‍. പലരുടേയും ഫോണ്‍ നമ്പര്‍ പോലും കയ്യിലില്ല. എന്റെ ആ സ്വഭാവമാകാം സിനിമയില്‍ നിന്ന് മാറിപ്പോയതിന് കാരണം.

പിന്നെ ഞാന്‍ വിളിച്ച് അവസരവും ചോദിച്ചിട്ടില്ല. അതുമാകാം മീര പറയുന്നു. അഞ്ചു വര്‍ഷത്തോളം എന്റെ അമ്മ കിടപ്പിലായിരുന്നു. ആ അവസ്ഥയിലും അമ്മയായിരുന്നു എന്റെ കരിയര്‍ കൈകാര്യം ചെയ്തിരുന്നത്. അമ്മയുടെ മരണത്തോടെ മലയാളത്തിലേക്ക് വരാന്‍ പോലും തോന്നിയില്ല. മാളിലും തിയറ്ററിലുമൊക്കെ പോകുമ്പോല്‍ ചെന്നൈ മലയാളികള്‍ ചോദിക്കാറുണ്ട് എന്നാണ് മലയാളത്തിലേക്കെന്ന്.

ഇത്രനാളായിട്ടും മറന്നില്ലെന്നറിയുമ്പോള്‍ സന്തോഷം തോന്നുമെന്നും മീര പറയുന്നു. ഭര്‍ത്താവും മക്കളും ചെന്നൈയിലാണ്. പോരെങ്കില്‍ മാസത്തില്‍ മിക്ക ദിവസവും തമിഴ് സീരിയലിന്റെ ഷൂട്ട്. മലയാളം സീരിയലിലേക്ക് വിട്ടു നില്‍ക്കാത്തതു കൊണ്ടാണ്. പിന്നെ മനസ്സിലൊരു മോഹം ഉണ്ട്. തിരികെ വരേണ്ടത് സിനിമയിലേക്കാണെന്ന്. നല്ലൊരു കഥാപാത്രം വരട്ടെ എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/182254/bed-five-years-didnt-feel-like-coming-malayalam-meerakrishna)