---
title: "#ramcharan|  കുഞ്ഞിനെ നോക്കാൻ സമയമില്ല; മകൾക്ക് ആയയെ വെച്ചു; കൊടക്കുന്നത് വലിയ തുക"
english_title: "#No #time #look #after #baby #placed #nanny #daughter #Paying #lot #money"
publisher: "moviemax.in"
canonical_url: "https://moviemax.in/news/182233/no-time-look-after-baby-placed-nanny-daughter-paying-lot-money"
published_at: "2024-02-05T13:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c092a6488b1_ram_1.jpg"
keywords: []
---

# #ramcharan|  കുഞ്ഞിനെ നോക്കാൻ സമയമില്ല; മകൾക്ക് ആയയെ വെച്ചു; കൊടക്കുന്നത് വലിയ തുക

> **Lead Summary:** കഴിഞ്ഞ വർഷമാണ് ടോളിവുഡ് സൂപ്പർതാരം രാം ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. ക്ലിൻ കാര കൊനിഡേല എന്നാണ് പെൺ‌കുഞ്ഞിന്റെ പേര്. ഉപാസന ​ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ താര കുടുംബം അതീവ സന്തോഷത്തിലായിരുന്നു. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഉപാസനയും രാം ചരണിനും കുഞ്ഞ് പിറന്നത്.കുഞ്ഞ് വേണ്ടെന്ന തീരുമാനത്തിലാണോയെന്ന ചോദ്യം ഇരുവർക്കും നേരത്തെ നേരിടേണ്ടി വന്നിട്ടുണ്ട്.

## Article Content

കഴിഞ്ഞ വർഷമാണ് ടോളിവുഡ് സൂപ്പർതാരം രാം ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. ക്ലിൻ കാര കൊനിഡേല എന്നാണ് പെൺ‌കുഞ്ഞിന്റെ പേര്. ഉപാസന ​ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ താര കുടുംബം അതീവ സന്തോഷത്തിലായിരുന്നു. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഉപാസനയും രാം ചരണിനും കുഞ്ഞ് പിറന്നത്.കുഞ്ഞ് വേണ്ടെന്ന തീരുമാനത്തിലാണോയെന്ന ചോദ്യം ഇരുവർക്കും നേരത്തെ നേരിടേണ്ടി വന്നിട്ടുണ്ട്.

കരിയറിലെ തിരക്കുകൾ കാരണമാണ് കുഞ്ഞെന്ന സ്വപ്നം ഉപാസന മാറ്റി വെച്ചത്. പാരമ്പര്യത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് രാം ചരണിന്റെ കെനിഡേല കുടുംബം. നടന് അനന്തരാവകാശി ഉണ്ടാകില്ലേ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ പലപ്പോഴും ഉയർന്ന് വന്നിരുന്നു.എല്ലാത്തിനും മറുപ‌ടിയായാണ് ഉപാസന ​ഗർഭിണിയാണെന്ന സന്തോഷവാർത്ത പുറത്ത് വന്നത്.

രാം ചരണിന്റെ പിതാവ് ചിരഞ്ജീവിയാണ് സന്തോഷ വാർത്ത ആദ്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അമ്മയാകാൻ വൈകിയതിനെക്കുറിച്ച് ഉപാസന തുറന്ന് സംസാരിച്ചിട്ടുണ്ട്. അമ്മയാകാൻ വൈകാരികമായി തയ്യാറെടുത്ത ശേഷമാണ് ​ഗർഭം ധരിച്ചത്.സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊപ്പമെത്താനോ പാരമ്പര്യം നിലനിർത്താനോ ദാമ്പത്യ ജീവിതം ശക്തിപ്പെടുത്താനോ അല്ല താൻ അമ്മയായതെന്ന് ഉപാസന വ്യക്തമാക്കി.

കുഞ്ഞ് പിന്നീട് മതിയെന്നതിനാൽ നേരത്തെ തന്നെ എ​ഗ് ഫ്രീസിം​ഗ് ചെയ്തിരുന്നെന്നും ഉപാസന തുറന്ന് പറഞ്ഞു.ഇപ്പോഴിതാ ഉപാസനയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് തെലുങ്ക് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. കുഞ്ഞിനെ നോക്കാൻ ഒരു ആയയെ ഏർപ്പാടിക്കിയിരിക്കുകയാണ് ഉപാസനയും രാം ചരണും.കുഞ്ഞ് പിറന്നപ്പോൾ കുറച്ച് ദിവസത്തേക്ക് രാം ചരൺ ഷൂട്ടിം​ഗിൽ നിന്ന് മാറി നിന്നിരുന്നു. എന്നാൽ നടൻ വീണ്ടും സിനിമാ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് . ഉപാസനയ്ക്കും തന്റെ പ്രൊഫഷനിലെ തിരക്കുകളുണ്ട്.

ഈ സാഹചര്യത്തിലാണ് സാവിത്രി എന്ന കെയർ ടേക്കറെ കുഞ്ഞിനെ നോക്കാൻ ഏർപ്പാടാക്കിയിരിക്കുന്നത്. നേരത്തെ ന‌ടി കരീന കപൂറിന്റെ മകന്റെ ആയയും സാവിത്രിയായിരുന്നു. അതേസമയം കെയർ ടേക്കറെ നിയമിച്ച കാര്യം താര ദമ്പതികൾ ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ല.റിപ്പോർ‌ട്ടുകൾ പ്രകാരം മാസത്തേക്ക് 50,000 രൂപയാണ് കെയർ ടേക്കർക്ക് നൽകുന്ന ശമ്പളമെന്നാണ് റിപ്പോർട്ട്.കരിയറിന് വലിയ പ്രാധാന്യം നൽകുന്ന ഉപാസന അമ്മയായ ശേഷവും പ്രൊഫഷനിൽ കാണിക്കുന്ന ശ്രദ്ധ ഏവരും എടുത്ത് പറയുന്നു.

.2012 ലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്.കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് രാം ചരണിപ്പോൾ. നടനും ജൂനിയർ എൻടി ആറും പ്രധാന വേഷത്തിലെത്തിയ ആർആർആർ ആ​ഗോള തലത്തിൽ ഹിറ്റായതോടെ രാം ചരണിന്റെ കരിയർ ​ഗ്രാഫ് കുതിച്ചുയർന്നു. സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ മകനായ രാം ചരണിന് വളരെ പെട്ടെന്ന് തന്നെ തെലുങ്ക് സിനിമാ ലോകത്ത് സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഇന്ത്യയൊട്ടുക്കും അറിയപ്പെ‌ടുന്ന താരമാണ് രാം ചരൺ.

### Related Links & Sources
- [Original Story Source](https://moviemax.in/news/182233/no-time-look-after-baby-placed-nanny-daughter-paying-lot-money)