---
title: "#Mammootty | 'ഭ്രമയു​ഗ'ത്തിന്റെ കാരണവർ, കഥാപാത്ര പേര് ഇതോ? മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് തേടി സോഷ്യൽ മീഡിയ "
english_title: "#cause #Bhramayuga #character #name #Social #media #searching #name #Mammootty #character"
publisher: "moviemax.in"
canonical_url: "https://moviemax.in/news/182227/cause-bhramayuga-character-name-social-media-searching-name-mammootty-character"
published_at: "2024-02-05T12:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c08df80a296_bramayugam.jpg"
keywords: []
---

# #Mammootty | 'ഭ്രമയു​ഗ'ത്തിന്റെ കാരണവർ, കഥാപാത്ര പേര് ഇതോ? മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് തേടി സോഷ്യൽ മീഡിയ 

> **Lead Summary:** **[ മ**ലയാള സിനിമയിൽ മറ്റൊരു പരീക്ഷണവുമായെത്തുകയാണ് രാഹുൽ സദാശിവന്റെ 'ഭ്രമയുഗം'. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും പോസ്റ്ററുകളുടെയും ടീസറിന്റെയും ഡീക്കോഡിങ്ങും സമൂഹ മാധ്യമങ്ങളിൽ തകൃതിയായി നടക്കുകയാണ്.

## Article Content

**[ മ**ലയാള സിനിമയിൽ മറ്റൊരു പരീക്ഷണവുമായെത്തുകയാണ് രാഹുൽ സദാശിവന്റെ 'ഭ്രമയുഗം'. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും പോസ്റ്ററുകളുടെയും ടീസറിന്റെയും ഡീക്കോഡിങ്ങും സമൂഹ മാധ്യമങ്ങളിൽ തകൃതിയായി നടക്കുകയാണ്.

സിനിമ പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളും വൈറലാകുമ്പോൾ സോഷ്യൽ മീഡിയ തിരയുന്നത് മമ്മൂട്ടി കഥാപാത്രത്തിന്റെ പേരിനെ കുറിച്ചാണ്. 'കുഞ്ചമൻ പോറ്റി' എന്ന പേരാണ് ഇപ്പോൾ ഫേസ്ബുക്കിലെ ചർച്ച. ഏതാനും ദിവസം മുൻപ് പുറത്തിറങ്ങിയ ഭ്രമയുഗത്തിന്റെ ഓഡിയോ ട്രാക്കുകളിലൊന്നിന്റെ പേര് 'കുഞ്ചമൻ പോറ്റി തീം' എന്നായിരുന്നു. ഇതാണ് ആരാധകർക്കിടയിൽ കുഞ്ചമൻ പോറ്റി ചർച്ചയാകാൻ കാരണം.

മാത്രമല്ല 50 മിനിറ്റ് മാത്രമേ മമ്മൂട്ടിയുടെ പ്രകടനം കാണാൻ കഴിയുകയുള്ളു എന്നും കണ്ടെത്തലുകൾ നടത്തുന്നുണ്ട്. ഫെബ്രുവരി 15-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/182227/cause-bhramayuga-character-name-social-media-searching-name-mammootty-character)