2024-02-05T07:39:00

(moviemax.in) പ്രശസ്ത കവിയും എഴുത്തുകാരനും നിരൂപകനുമായ എൻകെ ദേശം അന്തരിച്ചു. 88 വയസായിരുന്നു. കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടിൽ ഞായർ രാത്രി 10.30നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് അങ്കമാലി കോതകുളങ്ങരയിലെ വീട്ടിൽ നടക്കും.

ദേശം കൊങ്ങിണിപ്പറമ്പിൽ പരേതരായ നാരായണ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ് എൻകെ ദേശം എന്ന എൻ കുട്ടിക്കൃഷ്ണ പിള്ള. എൽഐസി ജീവനക്കാരനായിരുന്നു. ഭാര്യ: ലീലാവതിയമ്മ.

മക്കൾ: കെ ബിജു (സിവിൽ സപ്ലൈസ്, എറണാകുളം), കെ ബാലു (മുൻസിഫ് കോടതി, എറണാകുളം), അപർണ കെ പിള്ള. മരുമക്കൾ: ജി പ്രീത, ഗീതാലക്ഷ്മി (സരസ്വതി വിദ്യാലയം, ചെങ്ങമനാട്), ബാബു (ദുബായ്). 1936 ഒക്ടോബർ 31ന് ആലുവയിലെ ദേശത്താണ് ജനനം. 1973ലെ 'അന്തിമലരി' ആണ് ആദ്യ സമാഹാരം.

കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തിയൊന്നക്ഷരാളി തുടങ്ങിയവയാണ് പ്രധാന കൃതികൾ. ടഗോറിന്റെ ഗീതാഞ്ജലി പരിഭാഷപ്പെടുത്തിയതിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2007ൽ ഓടക്കുഴൽ പുരസ്‌കാരവും 2009ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

Content Highlight: #Poet #critic #NKdesam #passedaway

Next TV

Top Stories










News Roundup