---
title: "#Sujatha |  രണ്ട് തവണ അബോർഷനായി; 9 മാസം ബെഡ് റെസ്റ്റ്; വിവാഹ ശേഷം വീട്ടമ്മയായി കഴിയാമെന്ന് കരുതി; സുജാത"
english_title: "#two #abortions #9 months #bedrest #thought #couldbe #housewife #after #marriage #Sujatha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/182011/two-abortions-9-months-bedrest-thought-couldbe-housewife-after-marriage-sujatha"
published_at: "2024-02-04T07:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bef59427406_sujatha_1.jpg"
keywords: []
---

# #Sujatha |  രണ്ട് തവണ അബോർഷനായി; 9 മാസം ബെഡ് റെസ്റ്റ്; വിവാഹ ശേഷം വീട്ടമ്മയായി കഴിയാമെന്ന് കരുതി; സുജാത

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ​ഗായികയാണ് സുജാത. സുജാതയുടെ സ്വര മാധുര്യത്തിന് ആരാധകർ ഏറെയാണ്. സുജാതയുടെ മകൾ ശ്വേത മോഹൻ പിന്നണി ​ഗാനരം​ഗത്ത് സജീവമാണ്. സുജാതയുടെ സം​ഗീതയ കരിയറിന് വലിയ പിന്തുണ നൽകിയ വ്യക്തി ഭർത്താവ് ഡോ. വി ക‍ൃഷ്ണ മോഹനാണ്. കുടുംബത്തെക്കുറിച്ച് കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ സുജാത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ​ഗായികയാണ് സുജാത. സുജാതയുടെ സ്വര മാധുര്യത്തിന് ആരാധകർ ഏറെയാണ്. സുജാതയുടെ മകൾ ശ്വേത മോഹൻ പിന്നണി ​ഗാനരം​ഗത്ത് സജീവമാണ്. സുജാതയുടെ സം​ഗീതയ കരിയറിന് വലിയ പിന്തുണ നൽകിയ വ്യക്തി ഭർത്താവ് ഡോ. വി ക‍ൃഷ്ണ മോഹനാണ്. കുടുംബത്തെക്കുറിച്ച് കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ സുജാത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഭർത്താവ് മികച്ച പീഡിയാട്രിഷനാണെന്ന് സുജാത പറയുന്നു. അച്ഛനും അമ്മയും ചെയ്ത പുണ്യമാണോ എന്നറിയില്ല. അദ്ദേഹത്തിന് ഡോക്ടർ എന്ന നിലയിൽ ഒരു സിക്സ്ത് സെൻസ് ഉണ്ട്. രോ​ഗം സ്ഥിരീകരിക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക മിടുക്കുണ്ട്. ഒരുപാട് പേർ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും സുജാത വ്യക്തമാക്കി. വിവാഹത്തെക്കുറിച്ചും സുജാത സംസാരിച്ചു.

ഞാൻ ഒറ്റ മകളാണ്. അച്ഛൻ ചെറിയ പ്രായത്തിൽ മരിച്ചു. അക്കാലത്ത് പെൺകുട്ടികൾ പാട്ട് പാടുന്നതിന് സമൂഹത്തിൽ സ്വീകാര്യതയില്ല. നല്ല കല്യാണാലോചന വന്നാൽ നടത്താം. അതിന് ശേഷം ഭർത്താവ് സമ്മതിച്ചാൽ പാടിക്കോട്ടെയെന്ന് വീട്ടുകാർ തീരുമാനിച്ചു. ചെമ്പെെ സ്വാമിയുടെ സുഹൃത്തുക്കളായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ദാസേട്ടന്റെ ​ഗുരുവാണ് ചെമ്പെെ സ്വാമി.

അന്ന് താൻ ദാസേട്ടനോടൊപ്പം കച്ചേരിക്ക് പോകാറുണ്ട്. ചെമ്പെെ സ്വാമി താനും കൃഷ്ണ മോഹനും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ദാസേട്ടനോട് സംസാരിച്ചു. കുടുംബങ്ങൾക്ക് പരസ്പരം അറിയുന്നതിനാൽ എതിർപ്പൊന്നും ഇല്ലായിരുന്നെന്ന് സുജാത വ്യക്തമാക്കി. അന്ന് ചെറിയ പെൺകുട്ടിയാണ്. പ്രായ വ്യത്യാസം കാരണം വർക്ക് ഔട്ടാകുമോ എന്ന് അറിയില്ലായിരുന്നെന്ന് സുജാതയുടെ ഭർത്താവ് കൃഷ്ണ മോഹനും വ്യക്തമാക്കി.

വിവാഹശേഷം ഭർത്താവ് കരിയറിന് നൽകിയ പ്രോത്സാഹനത്തെക്കുറിച്ചും സുജാത സംസാരിച്ചു. അമ്മ വിധവയാണ്. കുട്ടിയെ പാടാൻ വിടരുതെന്നൊക്കേ കേട്ട് ഒന്നും വേണ്ട വിവാഹ ശേഷം വീട്ടമ്മയായി കഴിയാമെന്നാണ് കരുതിയത്. പക്ഷെ ഇദ്ദേഹത്തിന് സം​ഗീതം മാത്രമല്ല കലയോട് വളരെ ഇഷ്ടമാണ്. പാട്ട് നിർത്താൻ പാടില്ലെന്ന് ഭർത്താവ് പറഞ്ഞതായും സുജാത ഓർത്തു. ചെന്നെെയിൽ വന്ന് കുടുംബ ജീവിതം തുടങ്ങിയ ശേഷം രണ്ട് തവണ എനിക്ക് അബോർഷനായി.

മനസിൽ ചെറിയൊരു വിഷമം തോന്നി. കുട്ടുകൾ എനിക്ക് വീക്ക്നെസ് ആണ്. പാട്ടിലെല്ലാം പിന്നെ മതിയെന്ന് പറഞ്ഞ് മൂന്നാമത് ​ഗർഭിണിയായപ്പോൾ ഞാൻ ബെഡ് റെസ്റ്റിലായിരുന്നു. 9 മാസവും ബെഡ് റെസ്റ്റിലായിരുന്നു. ആ കുഞ്ഞാണ് ശ്വേത. പ്രസവത്തിന് 21 ദിവസം ബാക്കി നിൽക്കെ ഇനി നിങ്ങൾക്ക് പുറത്തേക്ക് ഇറങ്ങാമെന്ന് ഡോക്ടർ പറഞ്ഞു. ദാസേട്ടൻ, സുശീലാമ്മ, വാണിയമ്മ തുടങ്ങി എല്ലാവരുമുള്ള കച്ചേരി കേൾക്കാൻ പോയി. അടുത്ത ദിവസം കുഞ്ഞ് ജനിച്ചെന്നും സുജാത ഓർത്തു

### Related Links & Sources
- [Original Story Source](https://moviemax.in/news/182011/two-abortions-9-months-bedrest-thought-couldbe-housewife-after-marriage-sujatha)