---
title: "#Mammootty | സോക്കർ സഫാരി യാത്ര മമ്മൂട്ടി ഫ്ലാഗ് ഓഫ്‌ ചെയ്തു "
english_title: "#Mammootty #flagged #Soccer #Safari #trip"
publisher: "moviemax.in"
canonical_url: "https://moviemax.in/news/181961/mammootty-flagged-soccer-safari-trip"
published_at: "2024-02-03T20:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be58d184f52_mammootty.jpg"
keywords: []
---

# #Mammootty | സോക്കർ സഫാരി യാത്ര മമ്മൂട്ടി ഫ്ലാഗ് ഓഫ്‌ ചെയ്തു 

> **Lead Summary:** **[ സാ**മ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന കുട്ടികളിലെ കായിക പരിശീലനത്തിനും ഫുട്ബോൾ പ്രചാരണത്തിനുമായി സംഘടിപ്പിച്ച സോക്കർ സഫാരി യാത്ര നടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ്‌ ചെയ്തു.

## Article Content

**[ സാ**മ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന കുട്ടികളിലെ കായിക പരിശീലനത്തിനും ഫുട്ബോൾ പ്രചാരണത്തിനുമായി സംഘടിപ്പിച്ച സോക്കർ സഫാരി യാത്ര നടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ്‌ ചെയ്തു.

അമ്പതിനായിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച് ട്രൈബൽ അക്കാദമികൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കണ്ടുപിടിക്കുക എന്നതാണ് സോക്കർ സഫാരിയുടെ ലക്ഷ്യം. ലോക ഫുട്ബോൾ രംഗത്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തിക്കൊണ്ടു വരാൻ കായിക ക്ഷമതയോട് കൂടിയ പരിശീലനം ഉപകാരപ്രദമാകുമെന്ന് മമ്മൂട്ടി ചടങ്ങിൽ പറഞ്ഞു.

ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീതിന്റെ നേതൃത്വത്തിലുള്ള 13th ഫൗണ്ടേഷൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്ലാൻ ഡി ട്രിപ്പ്സും സംയുക്തമായി ചേർന്നാണ് പരിപാടി നടത്തിയത്.

ഇന്ത്യൻ ഫുട്ബോൾ കായിക താരങ്ങളായ റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തോടിക്ക, എൻ. പി. പ്രദീപ്എന്നിവർ നടത്തുന്ന സംരംഭമാണ് 13th ഫൗണ്ടേഷൻ. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജ്‌കുമാർ, ഓട്ടോമോട്ടിവ് ജേർണലിസ്റ്റ് ബൈജു നായർ, അലോക് തോമസ് (ഇസാഫ് ബാങ്ക് ) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/181961/mammootty-flagged-soccer-safari-trip)