രാഹുല്‍ വിവാഹിതനായോ.......? ചിത്രങ്ങള്‍ക്ക് പിന്നിലെ പെണ്‍കുട്ടിയെ തിരഞ്ഞ് ആരാധകര്‍

രാഹുല്‍ വിവാഹിതനായോ.......? ചിത്രങ്ങള്‍ക്ക് പിന്നിലെ പെണ്‍കുട്ടിയെ തിരഞ്ഞ് ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

മിനിസ്ക്രീന്‍ പ്രേഷകര്‍ക്ക് ഏറെ ഇഷ്ട്ടപെട്ട  നായകനാണ് രാഹുല്‍ രവി .  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി താരം തന്റെ അഭിനയ മികവ തെളിയിച്ചിട്ടുണ്ട് .  മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയതാണ് രാഹുല്‍ .

പൊന്നമ്പിളിയിലെ ഹരിപത്മനാഭനെ അവതരിപ്പിച്ചായിരുന്നു രാഹുല്‍ സീരിയല്‍ രംഗത്ത് തുടക്കം കുറിച്ചത്.മാളവിക വെയ്ല്‍സായിരുന്നു പൊന്നമ്പിളിയില്‍ നായികയായെത്തിയത്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്.

പൊന്നുവും ഹരിയും ശരിക്കും പ്രണയത്തിലായിരുന്നുയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഖുശ്ബു നിര്‍മ്മിച്ച തമിഴ് സീരിയലായ നന്ദിനിയിലായിരുന്നു പിന്നീട് രാഹുല്‍ അഭിനയിച്ചത്. നന്ദിനിക്ക് പിന്നാലെയായാണ് അവതാരകനായും രാഹുലെത്തിയത്.


ഇന്‍സ്റ്റഗ്രാമില്‍ സജീവമായ രാഹുല്‍ രവിയുടെ പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ലൈഫ് ലൈന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു രാഹുല്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്‍ഗേജ്‌മെന്റ് ഫോട്ടോയാണോ താരം പോസ്റ്റ് ചെയ്തതെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്തിയത്.

രാഹുലിനൊപ്പം പുറംതിരിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടിയാരാണെന്നും ആരാധകര്‍ ചോദിച്ചിട്ടുണ്ട്.ചതിച്ചല്ലോ ഈശ്വര കൈവിട്ട് പോയോയെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. വിവാഹമാണോയെന്നായിരുന്നു വേറെ ചിലര്‍ ചോദിച്ചത്.


ആരാണ് ആ ഭാഗ്യവതിയായ പെണ്‍കുട്ടിയെന്നുള്ള ചോദ്യവുമായാണ് മറ്റൊരാളെത്തിയത്. ഇത് ജീവിതത്തിലെയാണോ അതോ സ്‌ക്രീനിലെയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ട്.

രാഹുലിന്റെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുകയാണ് ഞങ്ങളെന്നായിരുന്നു ചിലര്‍ പറഞ്ഞത്.സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ നിരവധി പേരായിരുന്നു അടുത്തിടെ വിവാഹിതരായത്.

ഒന്നിന് പിന്നലെ ഒന്നൊന്നായി താരവിവാഹങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് രാഹുല്‍ രവിയും വിവാഹ സൂചനയുമായെത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Rahul Ravi is the favorite hero of the miniscreen audience. The actor has proved his acting prowess on both the mini-screen and the big screen

Next TV

Related Stories
#abhishekjayadeep | എന്നും നിന്നോടൊപ്പം..; അഭിഷേകിന്റെ സെക്ഷ്വാലിറ്റി അം​ഗീകരിച്ച് അച്ഛൻ, മനംനിറഞ്ഞ് ബി​ഗ് ബോസ് താരം

May 4, 2024 07:34 PM

#abhishekjayadeep | എന്നും നിന്നോടൊപ്പം..; അഭിഷേകിന്റെ സെക്ഷ്വാലിറ്റി അം​ഗീകരിച്ച് അച്ഛൻ, മനംനിറഞ്ഞ് ബി​ഗ് ബോസ് താരം

അക്കൂട്ടത്തിൽ പ്രധാനിയാണ് അഭിഷേക് ജയ്ദീപ്. ഇപ്പോൾ പുറത്തു പോകേണ്ടിയിരുന്നില്ല എന്ന് പ്രേക്ഷകർ പറഞ്ഞ വൈൽഡ് കാർഡ് എൻട്രിയായിരുന്നു...

Read More >>
#BiggBoss |ഹെല്‍ത്ത് കുറച്ച് വീക്ക് ആണ്, വിശ്രമം വേണം; ഇനിയും ഗെയിമുള്ളതല്ലേ; സായിയുടെ വിവരങ്ങളുമായി ഭാര്യ

May 4, 2024 06:40 AM

#BiggBoss |ഹെല്‍ത്ത് കുറച്ച് വീക്ക് ആണ്, വിശ്രമം വേണം; ഇനിയും ഗെയിമുള്ളതല്ലേ; സായിയുടെ വിവരങ്ങളുമായി ഭാര്യ

ഡോക്ടറോട് സംസാരിച്ചിട്ടുണ്ടെന്നും വിശ്രമം ആവശ്യമായതിനാല്‍ തന്നെ വിശ്രമിച്ചോളൂ എന്നും ബിഗ് ബോസ് സായ് കൃഷ്ണയോട് പറഞ്ഞിരുന്നു....

Read More >>
#BiggBoss |സായിയെ ആശുപത്രിയിലേക്ക് മാറ്റി; പുറത്താകാൻ സാധ്യത; സായ് കരുതുന്നത് പുറത്ത് വലിയ പിന്തുണയെന്ന്

May 3, 2024 08:05 PM

#BiggBoss |സായിയെ ആശുപത്രിയിലേക്ക് മാറ്റി; പുറത്താകാൻ സാധ്യത; സായ് കരുതുന്നത് പുറത്ത് വലിയ പിന്തുണയെന്ന്

യൂട്യൂബിൽ എല്ലാ കാര്യത്തിലും ശക്തമായ അഭിപ്രായം പറയുന്ന ഇദ്ദേഹം പക്ഷെ ബി​ഗ് ബോസ് വീട്ടിൽ പലപ്പോഴും മൗനത്തിലാണ്....

Read More >>
#maneesha |'കല്യാണം കഴിഞ്ഞിട്ട് തോന്നാത്തത് ഭാ​ഗ്യം; പല വഞ്ചിയിൽ കാലിടരുത്' - മനീഷ കെഎസ്

May 3, 2024 03:40 PM

#maneesha |'കല്യാണം കഴിഞ്ഞിട്ട് തോന്നാത്തത് ഭാ​ഗ്യം; പല വഞ്ചിയിൽ കാലിടരുത്' - മനീഷ കെഎസ്

ജാസ്മിൻ കുളിച്ചാലുംഇല്ലെങ്കിലും നിനക്കെന്താഡോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്....

Read More >>
#janmoni |ബിഗ് ബോസില്‍ തനിക്കൊട്ടും അംഗീകരിക്കാന്‍ പറ്റാതിരുന്നത് അതായിരുന്നു: രഞ്ജിനിയോട് ജാന്‍മോണി

May 2, 2024 09:03 PM

#janmoni |ബിഗ് ബോസില്‍ തനിക്കൊട്ടും അംഗീകരിക്കാന്‍ പറ്റാതിരുന്നത് അതായിരുന്നു: രഞ്ജിനിയോട് ജാന്‍മോണി

സത്യസന്ധമായി കാര്യങ്ങള്‍ പറയണമെന്ന് പറഞ്ഞു കൊണ്ടാണ് രഞ്ജിനി ജാന്‍മോണിയോട് സംസാരിച്ച്...

Read More >>
Top Stories










News Roundup