സിനിമ ആസ്വാദകരുടെ പ്രിയ നടിയാണ് ഐശ്വര്യലക്ഷ്മി .നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യ്ത് ഐശ്വര്യ നായികയാകുന്ന ചിത്രമാണ് ‘അര്‍ച്ചന 31 നോട്ടൗട്ട്’.സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
മുപ്പത് ദിവസത്തെ ചിത്രീകരണമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ‘ദേവിക പ്‌ളസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്. അർച്ചന ഒരു ഫൺ ഫിലിം ആണ്.
ഏതൊരു പെൺകുട്ടിയും കടന്നു പോയേക്കാവുന്ന എന്നാൽ വളരെ രസകരമായ ചടുലമായ തമാശകൾ നിറഞ്ഞ അവതരണശൈലിയാണ് ചിത്രത്തിനുണ്ടായിരിക്കുക.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു.
പ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ചാര്‍ളി’, ‘ഉദാഹരണം സുജാത’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്.ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്,
എഡിറ്റിംങ്ങ്- മുഹ്‌സിന്‍ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല- രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.
Content Highlight: Aishwarya Lakshmi is the favorite actress of the movie lovers. The movie 'Archana 31 Not Out' is directed by newcomer Akhil Anil Kumar and stars Aishwarya in the lead role

































