---
title: " #Siddique |  ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്‍ സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്"
english_title: "#Congress #consider #actor #Siddique #Alappuzha #parliamentary #constituency"
publisher: "moviemax.in"
canonical_url: "https://moviemax.in/news/181752/congress-consider-actor-siddique-alappuzha-parliamentary-constituency-new"
published_at: "2024-02-03T09:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdbe36b437f_siddiqque.jpg"
keywords: []
---

#  #Siddique |  ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്‍ സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിനിമാനടന്‍ സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്. മത സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ നീക്കം. അതിനിടെ പത്തനംതിട്ട മാറ്റി കോട്ടയം നല്‍കണമെന്ന് ആന്റോ ആന്റണി നേതൃത്വത്തിനോട് ആവശ്യപ്പെട്ടു.

## Article Content

ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിനിമാനടന്‍ സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്. മത സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ നീക്കം. അതിനിടെ പത്തനംതിട്ട മാറ്റി കോട്ടയം നല്‍കണമെന്ന് ആന്റോ ആന്റണി നേതൃത്വത്തിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഘടകകക്ഷിക്ക് നല്‍കിയ സീറ്റില്‍ മാറ്റം വരുത്തിയേക്കില്ല. കെ സി വേണുഗോപാല്‍ ആലപ്പുഴയ്ക്ക് ഇല്ലെങ്കില്‍ പിന്നെ ആ സീറ്റില്‍ മതസാമുദായക ഘടകങ്ങള്‍ കൂടി പരിഗണിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ജനപിന്തുണ, പുതുമുഖം ഈ പരിഗണനകള്‍ കൂടി കണക്കിലെടുത്താണ് ചലച്ചിത്രതാരം സിദ്ധിഖിലേക്ക് ചര്‍ച്ചകള്‍ എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/181752/congress-consider-actor-siddique-alappuzha-parliamentary-constituency-new)