---
title: "#carlweathers | അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു"
english_title: "#carlweathers #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/181741/carlweathers-passed-away"
published_at: "2024-02-03T08:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdb2c858179_carlk.jpg"
keywords: []
---

# #carlweathers | അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു

> **Lead Summary:** **അമേ**രിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു. 76 വയസായിരുന്നു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണമെന്ന് കുടുംബം പ്രസ്താവനയിൽ അറിയിച്ചു. 50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിൽ 75ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

## Article Content

**അമേ**രിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു. 76 വയസായിരുന്നു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണമെന്ന് കുടുംബം പ്രസ്താവനയിൽ അറിയിച്ചു. 50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിൽ 75ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

ഫുട്‌ബോളില്‍ നിന്ന് അഭിനയരംഗത്തെത്തിയ നടനാണ് കാൾ വെതേഴ്സ്. ആക്ഷന്‍ - കോമഡി ചിത്രങ്ങളാണ് അഭിനയിച്ചതിൽ അധികവും. അര്‍നോള്‍ഡ് ഷ്വാസ്നഗർ നായകനായ 'പ്രെഡേറ്റര്‍', റോക്കി സീരീസ്, ഹാപ്പി ഗിൽമോർ, ദ മണ്ഡലോറിയൻ, അറസ്റ്റെഡ് ഡെവലപ്മെന്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

നിരവധി ടെലിവിഷൻ സീരീസ് എപ്പിസോഡുകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2021ല്‍ എമ്മി പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/181741/carlweathers-passed-away)