#mohammadroshan | കോളേജ് ഡ്രോപ്പ് ഔട്ട് , അഡാർ ലൗവിന് ശേഷം സംഭവിച്ചത്! തുറന്ന് പറഞ്ഞ് റോഷൻ

#mohammadroshan | കോളേജ് ഡ്രോപ്പ് ഔട്ട് , അഡാർ ലൗവിന് ശേഷം സംഭവിച്ചത്! തുറന്ന് പറഞ്ഞ് റോഷൻ
2024-02-02T21:27:00 | By Athira V

മലയാള സിനിമാ ലോകത്ത് 2019 ൽ വലിയ തോതിൽ ചർച്ചയായ സിനിമയാണ് 2019 ൽ പുറത്തിറങ്ങിയ ഒരു അഡാർ ലൗ. സംവിധായകൻ ഒമർ ലുലുവും അഭിനയിച്ച പ്രിയ വാര്യരും മുഹമ്മദ് റോഷനും സിനിമയിലൂ‌ടെ വലിയ വാർത്താ പ്രാധാന്യം നേടി. പ്രത്യേകിച്ചും പ്രിയ വാര്യർ രാജ്യത്താകമാനം ചർച്ചയായി. റോഷനും പ്രിയയും ഒരുമിച്ചുള്ള കണ്ണിറുക്കൽ രം​ഗം വിദേശികളുടെ വരെ പ്രശംസ വാങ്ങി. എന്നാൽ ഈ ആരവത്തിന് അധിക കാലം ആയുസുണ്ടായില്ല. 

പ്രിയയും റോഷനും ഒരുമിച്ച് നിരന്തരം പൊതുവേദികളിൽ എത്തിയതോടെ സോഷ്യൽ മീഡിയയിൽ ഹേറ്റേഴ്സിന്റെ എണ്ണം കൂടി. സിനിമ പരാജയപ്പെടുകയും ചെയ്തതോ‌ടെ സൈബറാക്രമണത്തിന്റെ ആക്കവും കൂടി. അന്ന് റോഷനും പ്രിയക്കും നേരെ വന്ന കുറ്റപ്പെടുത്തലുകൾ ചെറുതല്ല. റിലീസിന് മുമ്പേ പ്രിയക്ക് വന്ന പ്രശസ്തി കാരണം അഡാർ ലൗവിന്റെ കഥയിൽ മാറ്റം വരുത്തുകയുണ്ടായി. സിനിമയിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് നൂറിൻ ഷെരീഫിനെയാണ്. 

പ്രിയക്ക് ചെറിയ വേഷമായിരുന്നു. പ്രിയക്ക് റിലീസിന് മുമ്പ് പ്രശസ്തി നേടിയതോടെ കഥയിൽ ചില മാറ്റങ്ങൾ വരുത്തുകയും സ്ഥാനത്തുള്ള നൂറിന് പ്രാധാന്യം സിനിമയിൽ പ്രാധാന്യം കുറയുകയും ചെയ്തു. പ്രിയ വാര്യരും നൂറിനും റോഷനും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായെന്നും അന്ന് റിപ്പോർട്ടുകളുണ്ടായി. അഡാർ ലൗ പ്രേക്ഷകരെ നിരാശപ്പെടുത്തിയതോടെ ഇക്കാര്യങ്ങളെല്ലാം ചർച്ചയായി. പ്രിയയുടെയും റോഷന്റെയും താരത്തിളക്കം പതിയെ കുറഞ്ഞു. ഒരു ഘട്ടത്തിൽ രണ്ട് പേരെയും ലൈം ലൈറ്റിൽ കാണാതായി. 


പ്രിയ വീണ്ടും സിനിമാ രം​ഗത്ത് സജീവമായി തുടങ്ങിയെങ്കിലും റോഷനെ സിനിമകളിലൊന്നും കണ്ടിരുന്നില്ല. ഇടവേളയ്ക്ക് ശേഷം റോഷൻ സിനിമാ ലോകത്ത് വീണ്ടും സാന്നിധ്യമറിയിക്കുകയാണ്. റോഷൻ ശ്രദ്ധേയ വേഷം ചെയ്യുന്ന എൽഎൽബി എന്ന സിനിമ പുറത്തിറങ്ങി. സിനിമ രം​ഗത്ത് നിന്നും വന്ന ഇടവേളയെക്കുറിച്ച് സംസാരിക്കുകയാണ് റോഷനിപ്പോൾ. അവസരങ്ങൾ കുറഞ്ഞോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ. 

കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. 'ഇതൊരു പ്രോസസാണ്. നമ്മു‌ടെ കൈയിലുള്ളതിനെ ഉരസി മിനുക്കി വെക്കണം. എല്ലാ ആർട്ടിസ്റ്റുകളും അതാണ് ചെയ്യുക. രണ്ട് സിനിമ കൊണ്ട് വലിയ നടനായി മാറുമെന്ന് ഒരിക്കലും പറ്റില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കഴിവിനെ എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് ഞാൻ നോക്കിയിരുന്നത്. എല്ലാം നടൻമാരും വളരെ ഡെസ്പറേറ്റ് ആണ്. അടുത്ത സിനിമ എനിക്ക് കിട്ടണമെന്ന ചിന്ത' .

'അതിനപ്പുറം നമ്മുടെ ക്രാഫ്റ്റിനെ എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് ചിന്തിക്കേണ്ടത്. ഞാനങ്ങനെയാണ് ചിന്തിച്ചത്. സ്ട്ര​ഗിളിനെക്കുറിച്ച് ഒരുപാട് പേർ സംസാരിക്കാറുണ്ട്. അതൊരു പ്രോസസാണ്,' റോഷൻ പറഞ്ഞു. അഭിമുഖത്തിലെ മറ്റൊരു ചോദ്യത്തിന് താൻ കോളേജ് ഡ്രോപ് ഔട്ടാണെന്നും റോഷൻ വ്യക്തമാക്കി.

അഡാർ ലൗവിന് ശേഷമുണ്ടായ വീഴ്ചയെക്കുറിച്ച് പ്രിയ വാര്യരും നേരത്തെ സംസാരിച്ചിട്ടുണ്ട്. അഡാർ ലൗവിന് ശേഷം മലയാളത്തിൽ നിന്ന് അധികം അവസരങ്ങൾ വന്നിരുന്നില്ല. മറ്റ് ഭാഷകളിൽ നിന്നും അവസരം വന്നെങ്കിലും മലയാളത്തിൽ മികച്ച വേഷം ചെയ്യണമെന്നുണ്ടായിരുന്നു.

ടൈപ് കാസ്റ്റ് ചെയ്യപ്പെടുമെന്നതിനാൽ ശ്രദ്ധാ പൂർവമാണ് ഓരോ വേഷവും തെരഞ്ഞെ‌ടുത്തതെന്ന് പ്രിയ വാര്യർ വ്യക്തമാക്കി. ഫോർ ഇയേർസ്, ലൈവ്, കൊള്ള എന്നിവയാണ് പ്രിയയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ. മൂന്ന് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 

Content Highlight: #adaar #love #fame #mohammadroshan #open #up #about #ups #downs #career

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup