#dhanyaBalakrishna | തമിഴ് ജനതയെ പരിഹസിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല; ക്ഷമ ചോദിച്ച് ധന്യ ബാലകൃഷ്ണ

#dhanyaBalakrishna | തമിഴ് ജനതയെ പരിഹസിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല; ക്ഷമ ചോദിച്ച് ധന്യ ബാലകൃഷ്ണ
2024-02-02T17:07:00 | By MITHRA K P

(moviemax.in) ഐശ്വര്യ രജനികാന്ത് ചിത്രം ലാൽസലാം റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ധന്യ ബാലകൃഷ്ണയുടേത് എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 2012ൽ താരം തമിഴ് ജനതയെ പരിഹസിച്ച് പോസ്റ്റ് പങ്കുവെച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പറയുന്നത്.

ഇതിന് പിന്നാലെ താൻ അത്തരമൊരു പോസ്റ്റ് പങ്കുവെച്ചിട്ടില്ലെന്ന് പറയുകയാണ് നടി. അത്തരമൊരു പ്രസ്താവന താൻ നടത്തിയിട്ടില്ല. 12 വർഷങ്ങൾക്ക് മുമ്പ് തന്നെ അതിൽ വ്യക്തത വരുത്തിയിരുന്നു. ട്രോളുകൾക്കായി ചിലർ ഉണ്ടാക്കിയ സ്ക്രീൻഷോട്ട് ആണത്.

തനിക്കും കുടുംബത്തിനും പല തരത്തിലുള്ള ഭീഷണികൾ വന്നത് മൂലമാണ് 12 വർഷത്തോളമായി ഒന്നും പുറത്ത് പറയാതിരുന്നത്. താൻ തമിഴ് സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചത്. തനിക്ക് നിരവധി തമിഴ് സുഹൃത്തുക്കളുമുണ്ട്. തമാശയായി പോലും ഇത്തരമൊരു പ്രസ്താവന നടത്തില്ലെന്ന് ധന്യ പറഞ്ഞു.

ഈ പ്രസ്താവന തന്റേതല്ലെങ്കിൽ പോലും തമിഴ് ജനതയോട് മാപ്പ് അപേക്ഷിക്കുന്നു. രജനികാന്ത് സാറിനോടും ഐശ്വര്യ രജനികാന്തിനോടും രജനി സാറിന്റെ ആരാധകരോടും താൻ ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു. 2012 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടത്തിന് പിന്നാലെയുള്ള പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

'പ്രിയപ്പെട്ട ചെന്നൈ, നിങ്ങൾ വെള്ളം ചോദിച്ചു, ഞങ്ങൾ അത് നൽകി. നിങ്ങൾ വൈദ്യുതി ചോദിച്ചു, ഞങ്ങൾ അത് നൽകി. ഇപ്പോൾ ഞങ്ങളുടെ കാരുണ്യത്തിൽ നിങ്ങൾ പ്ലേ ഓഫിലേക്ക് പോകുന്നു,' എന്നായിരുന്നു പോസ്റ്റ്.

Content Highlight: #derisive #statement #made #against #Tamilpeople #dhanyaBalakrishna #forgiveness

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup