---
title: "#poonampandey | രാത്രി എന്തായിരിക്കും നടക്കുക; ഒരുപാട് കാശ് തരാമെന്ന് പറഞ്ഞതു കൊണ്ടുമാത്രം ആയിരുന്നു അത്! "
english_title: "#poonampandey #was #chased #drunken #men #new #year #party"
publisher: "moviemax.in"
canonical_url: "https://moviemax.in/news/181611/poonampandey-was-chased-drunken-men-new-year-party"
published_at: "2024-02-02T16:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bccf8dcdc69_poonam.jpg"
keywords: []
---

# #poonampandey | രാത്രി എന്തായിരിക്കും നടക്കുക; ഒരുപാട് കാശ് തരാമെന്ന് പറഞ്ഞതു കൊണ്ടുമാത്രം ആയിരുന്നു അത്! 

> **Lead Summary:** **പൂനം **പാണ്ഡെയുടെ മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമ ലോകവും സോഷ്യല്‍ മീഡിയയും. അഭിനേത്രിയും മോഡലയുമായ പൂനം സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായിരുന്നു. ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജനപ്രീയ പരിപാടികളായ ബിഗ് ബോസ്, ലോക്കപ്പ് തുടങ്ങിയ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായി പൂനം കയ്യടി നേടിയിരുന്നു. താരത്തിന്റെ മരണ വാര്‍ത്ത ആരാധകരേയും സിനിമാ ലോകത്തേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. 32 വയസായിരുന്നു. 

## Article Content

**പൂനം **പാണ്ഡെയുടെ മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമ ലോകവും സോഷ്യല്‍ മീഡിയയും. അഭിനേത്രിയും മോഡലയുമായ പൂനം സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായിരുന്നു. ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജനപ്രീയ പരിപാടികളായ ബിഗ് ബോസ്, ലോക്കപ്പ് തുടങ്ങിയ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായി പൂനം കയ്യടി നേടിയിരുന്നു. താരത്തിന്റെ മരണ വാര്‍ത്ത ആരാധകരേയും സിനിമാ ലോകത്തേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. 32 വയസായിരുന്നു. 

അതേസമയം, ബോളിവുഡിലെ വിവാദ താരമായിരുന്നു പൂനം പാണ്ഡെ. ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും വീഡിയോകളിലൂടെയുമാണ് പൂനം പാണ്ഡെ ആരാധകരെ നേടിയെടുക്കുന്നത്. 2011 ഇന്ത്യ ലോകകപ്പ് നേടിയാല്‍ താന്‍ പരസ്യമായി തുണിയഴിക്കുമെന്ന പ്രസ്താവനയോടെയാണ് പൂനം പാണ്ഡെ എന്ന പേര് വാര്‍ത്തകളില്‍ ഇടം നേടുന്നത്. പിന്നീട് അഭിനേത്രിയായി. എന്നാല്‍ അഭിനയത്തില്‍ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല.

തന്റെ കരിയറിലും ജീവിതത്തിലും ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് പൂനം പാണ്ഡെയ്ക്ക്. ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ പേരില്‍ സ്വന്തം വീട്ടുകാരില്‍ നിന്നു പോലും മോശം പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് പൂനത്തിന്. വിവാഹം കഴിച്ചുവെങ്കിലും ദാമ്പത്യ ജീവിതവും പ്രശ്നഭരിതമായിരുന്നു. ഒരിക്കല്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ പോയിടത്തു വച്ചും താരത്തിന് മോശം അനുഭവം നേരിടേണ്ടി വന്നിരുന്നു. 

ആ അനുഭവത്തെ തുടര്‍ന്ന് താന്‍ ഇനിയൊരിക്കിലും ന്യൂ ഇയര്‍ ആഘോഷത്തിന് പരിപാടി അവതരിപ്പിക്കില്ലെന്ന് പൂനം തീരുമാനിക്കുക വരെയുണ്ടായി. ബാംഗ്ലൂരില്‍ നടന്നൊരു ന്യൂ ഇയര്‍ ആഘോഷത്തിനിടെ ആയിരുന്നു പൂനം പാണ്ഡെയ്ക്ക് വളരെ മോശം അനുഭവമുണ്ടാകുന്നത്. ആ സംഭവത്തെക്കുറിച്ച് പിന്നീട് പൂനം പാണ്ഡെ തുറന്ന് പറയുകയായിരുന്നു. ''ഇനിയൊരിക്കലും ന്യൂ ഇയര്‍ സെലിബ്രേഷനില്‍ പെര്‍ഫോം ചെയ്യാന്‍ പോകില്ല. ഭയങ്കര അപകടമാണ്.

ബാംഗ്ലൂരിലെ പരിപാടിയില്‍ പെര്‍ഫോം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത് അവര്‍ ഒരുപാട് കാശ് തരാമെന്ന് പറഞ്ഞതു കൊണ്ടുമാത്രമാണ്. അന്ന് രാത്രി എന്തായിരിക്കും നടക്കുക എന്നെനിക്ക് എങ്ങനെ അറിയാനാണ്? അവിടെയുണ്ടായിരുന്നത് മുഴുവന്‍ പുരുഷന്മാരായിരുന്നു. എല്ലാവരും മദ്യപിച്ചിരുന്നു. എന്റെ കൂടെ എന്റെ തന്നെ 15-20 ബൗണ്‍സര്‍മാരുണ്ടായിരുന്നു. അവര്‍ നല്‍കിയ സുരക്ഷാ ഉദ്ദ്യോഗസ്ഥരും ചേര്‍ത്ത് നൂറ് പേരുണ്ടാകും. പക്ഷെ അത് മതിയായിരുന്നില്ല'' പൂനം പറഞ്ഞു.

പരിപാടി തുടങ്ങി പത്ത് മിനുറ്റ് കഴിഞ്ഞതും ആള്‍ക്കൂട്ടം നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നുവെന്നാണ് പൂനം പറഞ്ഞത്. പരിപാടി കഴിഞ്ഞതും സ്റ്റേജിനേയും സദസിനേയും വേര്‍തിരിച്ചിരുന്ന ഭിത്തി ആള്‍ക്കൂട്ടം തകര്‍ത്തുവെന്നും അവര്‍ സ്റ്റേജിലേക്ക് കയറി വരാന്‍ തുടങ്ങിയെന്നും പൂനം പറഞ്ഞു. ''ഈ രാത്രി എത്ര ബൗണ്‍സര്‍മാരുണ്ടെങ്കിലും എന്നെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസിലായി. മദ്യലഹരിയിലുള്ള ആള്‍ക്കൂട്ടത്തെ തടായാനാകില്ല. സ്റ്റേജിലേക്ക് ചാട്ടിക്കയറിയവരുടെ മനസില്‍ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവര്‍ തലച്ചോറു കൊണ്ടായിരുന്നില്ല, ശരീരത്തിന്റെ മറ്റൊരു അവയവം കൊണ്ടായിരുന്നു ചിന്തിച്ചിരുന്നത്''എന്നായിരുന്നു പൂനം പറഞ്ഞത്. ''എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും വേഗത്തില്‍ മറ്റൊരിക്കലും ഓടിയിട്ടില്ല. മില്‍ക്ക സിംഗിനെ പോലും പിന്നിലാക്കിയേനെ. ഞാന്‍ പടികള്‍ ഓടിക്കയറി എന്റെ റൂമിലേക്ക് ഓടി. എനിക്ക് പിന്നാലെ ആള്‍ക്കൂട്ടവും ഓടുന്നുണ്ടായിരുന്നു. അവരെ പിടിച്ചു നിര്‍ത്താനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നിലും. ഭയപ്പെടുത്തുന്ന ഓര്‍മ്മയായിരുന്നു അത്'' എന്നാണ് പൂനം പഞ്ഞത്. 

പുരുഷന്മാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവരെല്ലാം മദ്യപിച്ചിരുന്നു. ന്യു ഇയര്‍ ആഘോഷത്തിന് ഡാന്‍സ് കല്‍ക്കാന്‍ പോവരുതെന്നാണ് എനിക്ക് എല്ലാ നടിമാരോടും പറയാനുള്ളതെന്നും പൂനം പറഞ്ഞിരുന്നു. നിങ്ങളുടെ മാനത്തിനും ജീവനും മുകളിലല്ല ഒരു പണവും. എന്റെ ജീവിതത്തില്‍ പിന്നീടൊരിക്കലും ഞാന്‍ അത്രയും പേടിച്ചിട്ടില്ലെന്നും പൂനം അന്ന് പറഞ്ഞിരുന്നു.

സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്നാണ് പൂനം പാണ്ഡെയുടെ മരണം. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മരണം വിവരം ലോകം അറിയുന്നത്. എന്നാല്‍ തുടക്കത്തില്‍ ഇതൊരു പ്രാങ്ക് ആണെന്ന് പോലും ആരാധകര്‍ കരുതിയിരുന്നു. പിന്നീട് താരത്തിന്റെ മാനേജര്‍ തന്നെ മരണ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/181611/poonampandey-was-chased-drunken-men-new-year-party)