നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമ ലോകവും സോഷ്യല്‍ മീഡിയയും അറിഞ്ഞത് . മോഡലിംഗിലൂടെ സിനിമയിലെത്തിയ പൂനം പാണ്ഡെ ബിഗ് ബോസ്, ലോക്കപ്പ് തുടങ്ങിയ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായും കയ്യടി നേടിയിരുന്നു. ഇന്ന് രാവിലെയായിരുന്നു പൂനം പാണ്ഡെയുടെ മരണം എന്നാണ് അറിയാന്‍ കഴിയുന്നത്. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്നാണ് മരണം എന്നാണ് ഔദ്യോഗിക സ്ഥിരീകരണം പറയുന്നത്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മരണം വിവരം ആരാധകര്‍ അറിയുന്നത്. തുടക്കത്തില്‍ ഇതൊരു പ്രാങ്ക് ആണെന്ന് പോലും ആരാധകര്‍ കരുതി.
എന്നാല്‍ പിന്നീട് താരത്തിന്റെ മാനേജര്‍ തന്നെ മരണ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.താരത്തിന് ആദരാഞ്ജലികള്‍ നേരുകയാണ് സിനിമാ ലോകവും ആരാധകരും. വിവാദ നായികയായിരുന്നു എന്നും പൂനം പാണ്ഡെ. തന്റെ വസ്ത്രധാരണത്തിന്റെ പേരിലും ഓണ്‍ലി ഫാന്‍സ് വീഡിയോകളുടെ പേരിലുമെല്ലാം പൂനം പലപ്പോഴും വിവാദങ്ങളില്‍ വീണിട്ടുണ്ട്. പൂനം പാണ്ഡെയുടെ ദാമ്പത്യ ജീവിതവും പ്രശ്‌നഭരിതമായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചുവെങ്കിലും ഒരു മാസം തികയും മുമ്പ് തന്നെ ഈ ബന്ധം അവസാനിക്കുകയായിരുന്നു. ഇരുവരും ഇടയ്ക്ക് വീണ്ടും ഒരുമിച്ചുവെങ്കിലും നാളുകള്‍ക്കുള്ളില്‍ തന്നെ പിരിയുകയും ചെയ്തു.
ഒരിക്കല്‍ തന്റെ ദാമ്പത്യ ജീവിതത്തെകുറിച്ചും മുന്‍ ഭര്‍ത്താവ് സാം ബോംബെയ്ക്കുറിച്ചും പൂനം പാണ്ഡെ നടത്തിയ വെളിപ്പെടുത്തലുകള്‍ വാര്‍ത്തയായി മാറി.ലോക്കപ്പ് ഷോയില്‍ വച്ചായിരുന്നു പൂനം പാണ്ഡെയുടെ വെളിപ്പെടുത്തല്‍. സാം തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്നും മര്‍ദ്ദനത്തെ തുടര്‍ന്ന് തനിക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായെന്നുമാണ് പൂനം വെളിപ്പെടുത്തിയത്. ''ഞാന്‍ ഇന്ന് അവനെ വെറുക്കുന്നില്ല. പക്ഷെ എനിക്ക് അവനോട് ഇഷ്ടവുമില്ല. എനിക്ക് അവനോട് ഇഷ്ടമില്ല. ആരും തങ്ങള്‍ക്ക് ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന് ആഗ്രഹിക്കില്ല. ഞാന്‍ ഒരു മുറിയില്‍ ഇരിക്കുകയാണെങ്കില്‍ എന്തിനാണ് അവിടെ ഇരിക്കുന്നതെന്ന് ചോദിച്ച് അവന്‍ പറയുന്ന മുറിയില്‍ അവനോടൊപ്പം ഇരിക്കാന്‍ പറയും.
എനിക്ക് വേണ്ടി കുറച്ച് സമയം വേണമെന്നും കുറച്ച് നേരം ഒറ്റയ്ക്ക് ഇരിക്കണമെന്നും ടെറസില്‍ പോകണമെന്നുമൊക്കെ പറയുമ്പോള്‍ സമ്മതിക്കില്ല.എന്റെ ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിക്കില്ല. എന്റെ വീട്ടില്‍ എന്റെ ഫോണ്‍ തൊടാന്‍ അനുവദിക്കില്ലായിരുന്നു'' എന്നയിരുന്നു പൂനം പറഞ്ഞത്. ഞാന്‍ എല്ലാം സമ്മതിച്ചു, മുന്നോട്ട് പോയി. എനിക്ക് എന്റെ പട്ടികളെ ഒരുപാട് ഇഷ്ടമാണ്. ഞാന്‍ അവരുടെ കൂടെയാണ് ഉറങ്ങുന്നത്. അപ്പോള്‍ അവന്‍ പറയുന്നത് എനിക്ക് അവനേക്കാള്‍ ഇഷ്ടം പട്ടികളോടാണെന്നായിരുന്നു.
എല്ലാം ശരിയാക്കാന്‍ ഞാന്‍ കുറേ നാളുകളായി ശ്രമിക്കുന്നു. നാല് വര്‍ഷം ഇതിങ്ങനെ തന്നെ തുടര്‍ന്നു. ഒരു തവണ മാത്രമല്ല അവന്‍ എന്നെ മര്‍ദ്ദിച്ചത്. എന്റെ തലയിലെ പരുക്ക് ഒരേയിടത്ത് തന്നെ സ്ഥിരം അടിച്ചു കൊണ്ടിരുന്നതിനാല്‍ സുഖപ്പെട്ടില്ല. എല്ലാവരില്‍ നിന്നും മറച്ചുവെക്കാനായി ഞാന്‍ മേക്കപ്പിട്ട് പൊട്ടിച്ചിരിച്ച് നടക്കുകയായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ ഒന്നും സംഭവിക്കാത്തത് പോലെ അഭിനയിക്കുകയായിരുന്നു എന്നും പൂനം പറഞ്ഞു . സാം രാവിലെ മുതല്‍ വൈകുന്നേരം വരെ മദ്യപിക്കുമായിരുന്നുവെന്നും വീട്ടിലെ ജോലിക്കാരും മറ്റും രാത്രി വീട്ടിലുണ്ടാകുമായിരുന്നില്ലെന്നും അതിനാല്‍ സാമില്‍ നിന്നും തന്നെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നുമാണ് പൂനം പറഞ്ഞു .
Content Highlight: #Love #dogs #morethan #husband #Sam #gets #hit #head #bleeds #Poonam #faced

































