#poonampandey | നൂഡ് മോഡലിന്റെ മരണം മാര്‍ക്കറ്റിങ്ങോ? വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആരാധകര്‍

#poonampandey | നൂഡ് മോഡലിന്റെ മരണം മാര്‍ക്കറ്റിങ്ങോ? വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആരാധകര്‍
2024-02-02T15:59:00 | By Athira V

പ്രശസ്ത ബോളിവുഡ് നടിയും നൂഡ് മോഡലുമാണ് പൂനം പാണ്ഡെ. നഗ്നയായി മോഡലിങ് രംഗത്ത് സജീവമായിരുന്ന നടി അന്തരിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ആരാധകര്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്ത നടിയുടെ ഔദ്യോഗിക പേജിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. 

ഇന്ന് രാവിലെ സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്ന് പൂനം പാണ്ഡെ അന്തരിച്ചു എന്നായിരുന്നു നടിയുടെ പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം പോലും സജീവമായിരുന്ന നടിയുടെ വിയോഗത്തെ പറ്റി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ പറയുന്നതും.

'ഞങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമായിരുന്നു ഇന്ന്. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്ന് നമ്മുടെ സ്‌നേഹനിധിയായ പൂനത്തെ നഷ്ടപ്പെട്ടുവെന്ന് വളരെ വേദനയോടെ നിങ്ങളെ അറിയിക്കുകയാണ്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ ജീവജാലങ്ങളും പരിശുദ്ധമായ സ്‌നേഹവും ദയയും കൊണ്ട് കണ്ടുമുട്ടും', എന്നുമാണ് നടിയുടെ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.

അതേ സമയം ഇങ്ങനൊരു പോസ്റ്റ് ഇട്ടത് കണ്ട് ഞെട്ടിയിരിക്കുകയാണ് പൂനത്തിന്റെ ആരാധകര്‍. മിനുറ്റുകള്‍ക്കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് സത്യമെന്താണെന്ന് അറിയാന്‍ കമന്റുകളുമായി എത്തിയത്. 


ശരിക്കും ഇത് സത്യമാണോ അതോ ആരെങ്കിലും വ്യാജമായി ഉണ്ടാക്കിയതാണോ? ഇത് ഫേക്ക് ആയിരിക്കണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിശ്വസിക്കാന്‍ കഴിയുന്നില്ല, പൂനത്തിന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ്. അതല്ലെങ്കില്‍ മാര്‍ക്കറ്റിങ് ഗിമ്മിക്ക് മാത്രമായിരിക്കും. ഇനി അഥവ നടി ശരിക്കും മരിച്ചതാണെങ്കില്‍ ആദാരാഞ്ജലികള്‍ എന്നൊക്കെയാണ് കമന്റുകള്‍. 

കഴിഞ്ഞ ദിവസം കൂടി നടിയുടെ വീഡിയോസ് വന്നിരുന്നത് കൊണ്ടടക്കം ആരാധകര്‍ക്ക് തീരെ ഉള്‍കൊള്ളാന്‍ സാധിക്കാതെയാണ് പൂനത്തിന്റെ വിയോഗ വാര്‍ത്ത പ്രചരിക്കുന്നത്. അതേസമയം സെര്‍വിക്കല്‍ ക്യാന്‍സറിന്റെ അവബോധം നല്‍കാനുള്ള പോസ്റ്റാണോ ഉദ്ദേശിച്ചതെന്നാണ് ചിലര്‍ ചോദിക്കുന്നത്. നടിയുടെ ജീവിതരീതികളെ വെച്ച് കളിയാക്കുന്നവരും നിരവധിയാണ്. 

എന്നാല്‍ പൂനത്തിനെ എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് നടിയുടെ മാനേജര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ രാത്രി പൂനം അന്തരിച്ചുവെന്നാണ് മാനേജര്‍ ഒരു മാധ്യമത്തിനോട് പ്രതികരിച്ചത്. ഇതോടെ പ്രചരിക്കുന്ന വാര്‍ത്ത ഫേക്ക് അല്ലെന്നും വ്യക്തമായി. 

നഷ എന്ന ചിത്രത്തിലൂടെ 2013 ലാണ് പൂനം പാണ്ഡെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയില്‍ മാത്രമല്ല കന്നഡ, ഭോജ്പൂരി, തെലുങ്ക് എന്നിങ്ങനെ പല ഭാഷകളിലായിട്ടും നടി അഭിനയിച്ചിരുന്നു. ഇതിന് പുറമേ മോഡലിങ് രംഗത്താണ് പൂനം സജീവമായിരുന്നത്. നൂഡ് മോഡലായിട്ടാണ് പില്‍ക്കാലത്ത് പൂനം അറിയപ്പെട്ടിരുന്നത്. മാത്രമല്ല നിറയെ വിവാദങ്ങളിലും നടി കുടുങ്ങിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയിച്ചാല്‍ നഗ്നയായി വരുമെന്ന് നടി പറഞ്ഞതായിരുന്നു അതിലേറ്റവും ശ്രദ്ധേയമായ വിവാദം.

2011 ലായിരുന്നു സംഭവം. ആ വര്‍ഷം ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കില്‍ പൊതുജനത്തിന് മുന്നില്‍ താന്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്നാണ് പൂനം പറഞ്ഞത്. എന്നാല്‍ പല എതിര്‍പ്പുകള്‍ കാരണം നടിയ്ക്ക് അതിന് സാധിച്ചിരുന്നില്ല. പിന്നീട് നഗ്നയായിട്ടുള്ള ചിത്രങ്ങളാണ് പൂനം പുറത്ത് വിട്ടത്. 

Content Highlight: #netizens #reaction #after #actress #poonampandey #demise #news #come #out #goes #viral

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup