---
title: "#Vijay | തമിഴ്നാട്ടിലെ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെയും ബിജെപിയെയും പരോക്ഷമായി വിമർശിച്ച് വിജയ്‌ "
english_title: "#Vijay #indirectly #criticized #established #political #parties #BJP #TamilNadu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/181591/vijay-indirectly-criticized-established-political-parties-bjp-tamilnadu"
published_at: "2024-02-02T15:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcc32a025e2_vijay.jpg"
keywords: []
---

# #Vijay | തമിഴ്നാട്ടിലെ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെയും ബിജെപിയെയും പരോക്ഷമായി വിമർശിച്ച് വിജയ്‌ 

> **Lead Summary:** **[ ത**മിഴ്നാട്ടിലെ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെയും ബിജെപിയെയും പരോക്ഷമായി വിമർശിച്ച് വിജയ്‌യുടെ പ്രസ്താവന. വിജയ്‌യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടി രൂപീകരണം പ്രഖ്യപിക്കപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന.

## Article Content

**[ ത**മിഴ്നാട്ടിലെ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെയും ബിജെപിയെയും പരോക്ഷമായി വിമർശിച്ച് വിജയ്‌യുടെ പ്രസ്താവന. വിജയ്‌യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടി രൂപീകരണം പ്രഖ്യപിക്കപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന.

'സമകാലിക രാഷ്ട്രീയ ചുറ്റുപാടുകൾ, ഭരണപരമായ കെടുകാര്യസ്ഥത, അഴിമതി നിറഞ്ഞ രാഷ്ട്രീയ സംസ്ക്കാരം എന്നിവയെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. മറുവശത്ത് ജാതിയുടെയും മതത്തിൻ്റെയും പേരിൽ നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന 'വിഭജന രാഷ്ട്രീയ സംസ്കാരം' ഐക്യത്തിനും പുരോഗതിയ്ക്കും തടസ്സങ്ങൾ സൃഷ്ടിക്കുന്നു.

ദീർഘവീക്ഷണമുള്ളതും അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണത്തിലേക്ക് നയിക്കുന്ന അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ മാറ്റത്തിനായി തമിഴ്‌നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നത് വസ്തുതയാണ്', വിജയ് പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. നേരത്തെ നടൻ വിജയ് നേതൃത്വത്തിൽ തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരുന്നു.

വിജയ് മക്കൾ ഇയക്കം നേതാക്കൾ രാഷ്ട്രീയ പാർട്ടിയുടെ രജിസ്‌ട്രേഷൻ നടപടികൾക്കായി ഡൽഹിയിൽ എത്തിയിരുന്നു. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതോടെയാണ് ഇന്ന് പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈൽ ആപ്പും പാർട്ടി പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ ആപ്പിലൂടെ ജനങ്ങൾക്ക് പാർട്ടി അംഗമാവാൻ സാധിക്കും. ഒരു കോടി ആളുകളെ പാർട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 2026 നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നത്. ഏപ്രിലിൽ മഹാ സമ്മേളനം നടത്തും. വിജയ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്നും എന്നാൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരം.

വിജയ്‌യുടെ പ്രസ്താവനയുടെ പൂർണ്ണരൂപം

തമിഴ്‌നാട്ടിലെ പ്രിയപ്പെട്ട ജനങ്ങൾക്ക് എൻ്റെ വിനീതമായ നമസ്കാരം. 'വിജയ് മക്കൾ ഇയക്കം' കാലങ്ങളായി നിരവധി ക്ഷേമ പദ്ധതികളും സാമൂഹിക സേവനങ്ങളും ദുരിതാശ്വാസ സഹായങ്ങളും അതിൻ്റെ കഴിവിൻ്റെ പരമാവധി ചെയ്തു വരുന്നത് എല്ലാവർക്കും അറിയാമല്ലോ. ഒരു സന്നദ്ധ സംഘടനയ്ക്ക് ഒറ്റയ്ക്ക് സമ്പൂർണ്ണ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങൾ കൊണ്ടുവരിക അസാധ്യമാണ്.

അതിന് രാഷ്ട്രീയ കരുത്ത് ആവശ്യമാണ്. സമകാലിക രാഷ്ട്രീയ ചുറ്റുപാടുകൾ, ഭരണപരമായ കെടുകാര്യസ്ഥത, അഴിമതി നിറഞ്ഞ രാഷ്ട്രീയ സംസ്ക്കാരം എന്നിവയെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. മറുവശത്ത് ജാതിയുടെയും മതത്തിൻ്റെയും പേരിൽ നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന 'വിഭജന രാഷ്ട്രീയ സംസ്കാരം' ഐക്യത്തിനും പുരോഗതിയ്ക്കും തടസ്സങ്ങൾ സൃഷ്ടിക്കുന്നു.

ദീർഘവീക്ഷണമുള്ളതും അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണത്തിലേക്ക് നയിക്കുന്ന അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ മാറ്റത്തിനായി തമിഴ്‌നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നത് വസ്തുതയാണ്. ഈ ഭൂമിയിൽ ജനിച്ച എല്ലാ ജീവജാലങ്ങളെയും സമത്വത്തോടെ കാണുന്ന, ഇന്ത്യൻ ഭരണഘടനയ്ക്കുള്ളിൽ തമിഴ്‌നാടിൻ്റെ അവകാശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അത്തരമൊരു രാഷ്ട്രീയം. ഇത്തരമൊരു അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം ജനങ്ങളോട് സ്നേഹമുള്ള. ഇത്തരം നിലപാടുകളോട് ഒറ്റക്കെട്ടായി ആരാധയുള്ള ഒരു ജനശക്തിക്ക് മാത്രമേ സാധ്യമാകൂ.

### Related Links & Sources
- [Original Story Source](https://moviemax.in/news/181591/vijay-indirectly-criticized-established-political-parties-bjp-tamilnadu)