---
title: "#poonampandey | നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു"
english_title: "#model #actor #poonampandey #dies #cervical #cancer #claims #her #manager"
publisher: "moviemax.in"
canonical_url: "https://moviemax.in/news/181518/model-actor-poonampandey-dies-cervical-cancer-claims-her-manager"
published_at: "2024-02-02T12:36:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc94d27b2fb_poonam.jpg"
keywords: []
---

# #poonampandey | നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു

> **Lead Summary:** നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പോസ്റ്റ ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. പൂനത്തിന്‍റെ മാനേജറാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

## Article Content

നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പോസ്റ്റ ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. പൂനത്തിന്‍റെ മാനേജറാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘‘ഞങ്ങള്‍ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.’’– എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാർത്ത എത്തിയത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആരാധകർ നടുക്കം രേഖപ്പെടുത്തി.

മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2013 ല്‍ പുറത്തിറങ്ങിയ ‘നഷ’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയിസണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 1991ലാണ് പൂനം പാണ്ഡെയുടെ ജനനം. ശോഭനാഥ് പാണ്ഡേ, വിദ്യാ പാണ്ഡേ എന്നിവരാണ് മാതാപിതാക്കള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/181518/model-actor-poonampandey-dies-cervical-cancer-claims-her-manager)