---
title: "#swasikavijay |  കിടപ്പറ രംഗം വരെയായി, ഇനി എന്തൊക്കെയാണ് കാണിക്കാനുള്ളത്? സ്വാസികയ്ക്കും പ്രേമിനും സൈബര്‍ ആക്രമണം"
english_title: "#netizens #reaction #swasikavijay #premjacob #new #photo #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/181490/netizens-reaction-swasikavijay-premjacob-new-photo-goes-viral"
published_at: "2024-02-02T11:36:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc86c4c1f96_swasika.jpg"
keywords: []
---

# #swasikavijay |  കിടപ്പറ രംഗം വരെയായി, ഇനി എന്തൊക്കെയാണ് കാണിക്കാനുള്ളത്? സ്വാസികയ്ക്കും പ്രേമിനും സൈബര്‍ ആക്രമണം

> **Lead Summary:** **മ**ലയാള സിനിമ, സീരിയല്‍ ലോകത്ത് നിന്നും നിരവധി കല്യാണ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് വന്ന് കൊണ്ടിരിക്കുന്നത്. ആദ്യം നടി സ്വാസിക വിജയ്- പ്രേം ജേക്കബ് വിവാഹവും പിന്നാലെ ഗോവിന്ദ് പത്മസൂര്യ-ഗോപിക അനില്‍ വിവാഹവുമാണ് നടന്നത്. അങ്ങനെ താരവിവാഹത്തിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങൡും നിറഞ്ഞു. 

## Article Content

**മ**ലയാള സിനിമ, സീരിയല്‍ ലോകത്ത് നിന്നും നിരവധി കല്യാണ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് വന്ന് കൊണ്ടിരിക്കുന്നത്. ആദ്യം നടി സ്വാസിക വിജയ്- പ്രേം ജേക്കബ് വിവാഹവും പിന്നാലെ ഗോവിന്ദ് പത്മസൂര്യ-ഗോപിക അനില്‍ വിവാഹവുമാണ് നടന്നത്. അങ്ങനെ താരവിവാഹത്തിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങൡും നിറഞ്ഞു. 

ഇരുക്കൂട്ടരും ആഘോഷ ചിത്രങ്ങളും വീഡിയോസും നിരന്തരം പങ്കുവെച്ച് കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ നടി സ്വാസിക പങ്കുവെച്ച പുത്തന്‍ ചിത്രങ്ങള്‍ക്ക് വ്യാപകമായ വിമര്‍ശനമാണ് ലഭിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള കുറച്ച് റൊമാന്റിക് നിമിഷങ്ങളായിരുന്നു നടി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് ദമ്പതിമാര്‍ക്ക് നേരെയുള്ള കുറ്റപ്പെടുത്തലും പരിഹാസവുമൊക്കെ വന്നിരിക്കുന്നത്.

എന്നന്നേക്കുമായിട്ടുള്ള തുടക്കം എന്ന് പറഞ്ഞാണ് ഭര്‍ത്താവ് പ്രേമിനൊപ്പമുള്ള പുതിയൊരു ചിത്രം സ്വാസിക പങ്കുവെച്ചത്. വിവാഹസത്കാരത്തിനിടയില്‍ നിന്നും പ്രേമിനെ ചുംബിക്കുന്നൊരു ഫോട്ടോയായിരുന്നിത്. എന്നാല്‍ ചിത്രം കണ്ടതും വളരെ മോശമായിട്ടുള്ള പ്രതികരണമാണ് താരങ്ങള്‍ക്ക് നേരെ വരുന്നത്. 

ഇതൊന്നും ഇതുവരെ കഴിഞ്ഞില്ലേ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ഇനി കിടപ്പറ കൂടി സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ പൊളിച്ചേനെ. ഫസ്റ്റ് നൈറ്റ് ഷോട്ട്‌സ് കൂടെ റിലീസ് ചെയ്യണം. നാണവും മാനവും ഇല്ലാത്ത ഇവരെ പോലുള്ളവര്‍ കേരളത്തിന് അപമാനമാണ്. ഈ ചിത്രം കാണുന്ന സ്വാസികയുടെ അമ്മയും അച്ഛനും അടിപൊളിയാണ്. നല്ല സംസ്‌കാരമാണല്ലോ.

ഇനി പല പല കോപ്രായങ്ങള്‍ കാണാം. അതിന് ശേഷം പിന്നെ കേള്‍ക്കുന്നത് തല്ലി പിരിഞ്ഞു എന്നായിരിക്കാം. ഒരു വര്‍ഷമെങ്കിലും ഈ ബന്ധം കാണുമോ എന്നിങ്ങനെയാണ് താരങ്ങളോട് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ ഇങ്ങനൊക്കെ സംസാരിക്കാന്‍ നാണമില്ലേ എന്ന് ചോദിക്കുകയാണ് സ്വാസികയുടെയും പ്രേമിന്റെയും ആരാധകര്‍. 

എല്ലാ സെലിബ്രിറ്റികളും വിവാഹം കഴിക്കുമ്പോള്‍ ചോദിക്കുന്ന പ്രധാന ചോദ്യമാണ് ഒരു വര്‍ഷമെങ്കിലും ഒരുമിച്ച് ജീവിക്കുമോന്ന്. ഇങ്ങനെ ടിപ്പിക്കല്‍ ചോദ്യവുമായി വന്ന് ചൊറിയുകയാണ് ചില നാട്ടുകാരുടെ ജോലി. അവര്‍ക്ക് ഒന്നിച്ച് പോവാന്‍ പറ്റില്ലെങ്കില്‍ ഡിവോഴ്‌സ് ആവും. പത്തും ഇരുപതും വര്‍ഷമായി സുഖമായി ജീവിക്കുന്ന താരങ്ങളും ഇവിടെ ഉണ്ട്.

ചിലര്‍ ഡിവോഴ്‌സ് ആവുകയും ചെയ്യും. താരങ്ങളായത് കൊണ്ട് എല്ലാവരും അറിഞ്ഞ് വലിയ വാര്‍ത്തയാകുന്നു എന്ന് മാത്രം. നാട്ടില്‍ എന്തോരം പേരാണ് ഇതുപോലെ പിരിയുന്നത്. അവരെ കുറിച്ചൊന്നും ആരും അറിയാത്തത് കൊണ്ടല്ലേ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. 

പ്രേമിനും സ്വാസികയ്ക്കും ഒരു കിടിലന്‍ ലൈഫ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയാണെന്നും തുടങ്ങി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചുള്ള നിരവധി കമന്റുകളും വന്ന് കൊണ്ടിരിക്കുകയാണ്. മനംപോലെ മാംഗല്യം എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് പ്രേമും സ്വാസകിയും ഇഷ്ടത്തിലാവുന്നത്. വീട്ടുകാരുടെ സമ്മതം കൂടി കിട്ടിയതോടെ ഇരുവരും വിവാഹിതരാവാമെന്ന് തീരുമാനിക്കുകയായിരുന്നു. ജനുവരി ഇരുപത്തിനാലിനായിരുന്നു ആഘോഷമായി താരങ്ങള്‍ വിവാഹം കഴിച്ചത്. സിനിമാ, സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധി പേരും വിവാഹത്തിനെത്തിയിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/181490/netizens-reaction-swasikavijay-premjacob-new-photo-goes-viral)