(moviemax.in) തുടർച്ചയായി കഥാപാത്രങ്ങളിൽ പരീക്ഷണങ്ങൾക്ക് വിധേയനായി പ്രേക്ഷകരെ എന്നും ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. താരത്തിന്റെ സമീപകാല സിനിമകൾ മാത്രമെടുത്താൽ മതി മമ്മൂട്ടിയുടെ പരീക്ഷണങ്ങൾ മനസ്സിലാക്കാൻ. ഈ മാസവും തന്നിലെ നടന്റെ മിനുക്ക് കൂട്ടുന്ന രണ്ട് സിനിമകളാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്.
2019 ൽ റിലീസ് ചെയ്ത യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വീണ്ടും സ്‌ക്രീനിലെത്തും. ആദ്യഭാഗത്തിൽ മുഖ്യ കഥാപാത്രമായിരുന്നെങ്കിൽ യാത്ര 2വിൽ ആദ്യ പകുതിയിലായിരിക്കും മമ്മൂട്ടിയുണ്ടാവുക.
ജഗൻ മോഹൻ റെഡ്ഡിയുടെ കഥ പറയുന്ന യാത്ര 2വിൽ തമിഴ് താരം ജീവയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും. യാത്ര 2 റിലീസ് ചെയ്തു ഒരു വാരത്തിനപ്പുറം മറ്റൊരു മമ്മൂട്ടി ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്. പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷ നൽകുന്ന ഭ്രമയുഗം.
മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് അതിൽ പ്രധാന കാരണമായി പറയുന്നത്. തുടരെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗത്തിലും ആരാധകർ പ്രതീക്ഷയിലാണ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ സെൻസറിങ് പൂർത്തിയായത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. സിനിമയുടെ ടീസർ കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും കഥ പറയുക എന്ന് ഉറപ്പ് നൽകുന്നതായിരുന്നു ടീസർ. മമ്മൂട്ടിയുടെ ഗംഭീര കഥാപാത്രവും പ്രകടനവും ടീസർ അരക്കിട്ടുറപ്പിക്കുന്നുണ്ട്. ചിത്രം ഫെബ്രുവരി 15ന് തിയേറ്ററുകളിലെത്തും.
Content Highlight: #Two #languages #two #films #one #Mammootty




























