#ShabanaAzmi | ചുംബന രം​ഗമുണ്ടെങ്കിൽ അഭിനയിക്കാമെന്ന് എന്റെ പ്രായത്തിലുള്ള നടിമാർ; തബുവിന്റെ പ്രതികരണം; ഷബാന അസ്മി

#ShabanaAzmi |  ചുംബന രം​ഗമുണ്ടെങ്കിൽ അഭിനയിക്കാമെന്ന് എന്റെ പ്രായത്തിലുള്ള നടിമാർ; തബുവിന്റെ പ്രതികരണം; ഷബാന അസ്മി
2024-02-01T16:32:00 | By Kavya N

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളിൽ മികച്ച വിജയം കൈവരിച്ച ചിത്രമാണ് റോക്കി ഓർ റാണി കി പ്രേം കഹാനി. സിനിമയിൽ രൺവീർ സിം​ഗ്, ആലിയ ഭട്ട്, ധർമ്മേന്ദ്ര, ഷബാന ആസ്മി, ജയ ബച്ചൻ എന്നിവരാണ് പ്രധാന വേഷം ചെയ്തത്. ഏവരുടെയും മികച്ച പ്രകടനമാണ് സിനിമയിൽ കണ്ടത്. സിനിമയിൽ ചർച്ചയായ മറ്റൊരു കാര്യം സീനിയർ താരങ്ങളായ ധർമ്മേന്ദ്രയും ഷബാന അസ്മിയും തമ്മിലുള്ള ചുംബന രം​ഗമാണ്.ധർമ്മേന്ദ്രയുടെ പ്രായം 88 ആണ്. ഷബാന അസ്മി 73 കാരിയും. ഇവർ ഇങ്ങനെയൊരു സീൻ ചെയ്യാൻ തയ്യാറാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല.

റോക്കി ഓർ റാണിയുടെ റിലീസിന് പിന്നാലെ ഈ സീനിനെ പ്രശംസിച്ച് നിരവധി പേർ രം​ഗത്ത് വന്നു. ഇപ്പോഴിതാ തന്റെ സഹോദരന്റെ മകളായ നടി തബു ചുംബന രം​ഗത്തെക്കുറിച്ച് പ്രതികരിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഷബാന അസ്മി. ഞാൻ സിനിമാ രം​ഗത്ത് കോളിളക്കം സൃഷ്ടിച്ചെന്ന് പറഞ്ഞ് അവൾ കളിയാക്കുന്നു. എന്റെ പ്രായത്തിലുള്ള എല്ലാ നടിമാരും ചുംബന രം​ഗമുണ്ടെങ്കിൽ അഭിനയിക്കാമെന്നാണ് ഇപ്പോൾ പറയുന്നതെന്ന് തബു കളിയാക്കിയെന്ന് ഷബാന ആസ്മി തമാശയോടെ പറഞ്ഞു. ചുംബനം രം​ഗത്തെക്കുറിച്ച് വന്ന ചർച്ചകളെക്കുറിച്ച് നേരത്തെയും ഷബാന അസ്മി സംസാരിച്ചിട്ടുണ്ട്. ഇത്രയും വലിയ ചർച്ചകൾ ഇതുണ്ടാക്കുമെന്ന് കരുതിയില്ല.

ഞങ്ങൾ ചുംബിക്കുമ്പോൾ ആളുകൾ ചിരിക്കുകയും കൈയടിക്കുകയും ചെയ്തു. ഷൂട്ട് ചെയ്യുമ്പോൾ‌ പ്രശ്നമാെന്നുമില്ലായിരുന്നു. നേരത്തെ സ്ക്രീനിൽ ചുംബന രം​ഗം ഞാനധികം ചെയ്തിട്ടില്ലെന്നത് ശരിയാണ്. പക്ഷെ ധർമ്മേന്ദ്രയെ പോലെ ഒരു സുമുഖനെ ചുംബിക്കാൻ ആരാണ് ആ​ഗ്രഹിക്കാത്തതെന്ന് ഷബാന അസ്മി ചോദിച്ചു. ഭർത്താവ് ജാവേദ് അക്തറിന് ഈ രം​ഗം കണ്ടിട്ട് പ്രശ്നമൊന്നും തോന്നിയില്ലെന്നും ഷബാന അസ്മി വ്യക്തമാക്കി. ധർമ്മേന്ദ്രയെ പോലെ എഴുപതുകളിൽ നായിക നടിയായി ബോളിവുഡിൽ തിളങ്ങിയ താരമാണ് ഷബാന അസ്മി. . സിനിമാ കരിയറിനൊപ്പം സാമൂഹിക വിഷയങ്ങളിലും ഷബാന അസ്മി ഇടപെടാറുണ്ട്. കവി കൈഫി അസ്മിയുടെയും നാടക നടി ഷൗക്കത്ത് അസ്മിയുടെയും മകളാണ് ഷബാന അസ്മി.

Content Highlight: #Actresses #my #age #say #there #kiss #scene #they #can #act #Tabu's #response #ShabanaAzmi

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup