---
title: "#SureshGopi | മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി "
english_title: "#SureshGopi #shared #picture #Mammootty #Mohanlal #family"
publisher: "moviemax.in"
canonical_url: "https://moviemax.in/news/181000/sureshgopi-shared-picture-mammootty-mohanlal-family"
published_at: "2024-01-31T16:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba29ba85542_suresh_gopi.jpg"
keywords: []
---

# #SureshGopi | മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി 

> **Lead Summary:** **കൊച്ചി: [** മ്മൂട്ടിയുടെയും മോഹൻലാലിന്റെയും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. മകൾ ഭാഗ്യ സുരേഷിന്റെ കല്യാണത്തിന് മുമ്പ് പകർത്തിയ ചിത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

## Article Content

**കൊച്ചി: [** മ്മൂട്ടിയുടെയും മോഹൻലാലിന്റെയും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. മകൾ ഭാഗ്യ സുരേഷിന്റെ കല്യാണത്തിന് മുമ്പ് പകർത്തിയ ചിത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവർക്കൊപ്പം മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മോഹൻലാൽ, ഭാര്യ സുചിത്ര എന്നിവരും ചിത്രത്തിലുണ്ട്. വമ്പൻ താരനിര അണിനിരന്ന വിവാഹമായിരുന്നു ഭാഗ്യ സുരേഷിന്റേത്.

വിവാഹത്തലേന്ന് തന്നെ സൂപ്പർതാരങ്ങളായി മമ്മൂട്ടിയുും മോഹൻലാലും കുടുംബസമേതം ഗുരുവായൂരിൽ എത്തിച്ചേർന്നു. വിവാഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. വിവാഹശേഷം നടത്തിയ സൽക്കാരത്തിലും മറ്റ് താരങ്ങളെല്ലാം എത്തിച്ചേർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/181000/sureshgopi-shared-picture-mammootty-mohanlal-family)