---
title: "#Jyothika | ഒടുവിൽ അത് വെളിപ്പെടുത്തി നടി ജ്യോതിക രംഗത്ത് ;മുംബൈയിലേക്ക് മാറുന്നതിന് കാരണം ഇത്"
english_title: "#Actress #Jyothika #finally #revealed  #reason #moving #Mumbai"
publisher: "moviemax.in"
canonical_url: "https://moviemax.in/news/180989/actress-jyothika-finally-revealed-reason-moving-mumbai"
published_at: "2024-01-31T16:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba256064917_jyothika.jpg"
keywords: []
---

# #Jyothika | ഒടുവിൽ അത് വെളിപ്പെടുത്തി നടി ജ്യോതിക രംഗത്ത് ;മുംബൈയിലേക്ക് മാറുന്നതിന് കാരണം ഇത്

> **Lead Summary:** തെന്നിന്ത്യയില്‍ ഏറ്റവും കൂടുതൽ ആരാധകരുള്ള ചലച്ചിത്ര താരങ്ങളും ദമ്പതിമാരുമാണ് സൂര്യയും ജ്യോതികയും. എന്നാല്‍ അടുത്തിടെ ഇരുവരും പിരിയുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജ്യോതിക മുംബൈയിലേക്ക് താമസം മാറ്റുന്നുവെന്ന വാര്‍ത്തകളാണ് സൂര്യയുമായി വേര്‍പിരിയുന്നു എന്ന ഗോസിപ്പുകള്‍ക്ക് കാരണമായത്. ഇതില്‍ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ജ്യോതിക .

## Article Content

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതൽ ആരാധകരുള്ള ചലച്ചിത്ര താരങ്ങളും ദമ്പതിമാരുമാണ് സൂര്യയും ജ്യോതികയും. എന്നാല്‍ അടുത്തിടെ ഇരുവരും പിരിയുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജ്യോതിക മുംബൈയിലേക്ക് താമസം മാറ്റുന്നുവെന്ന വാര്‍ത്തകളാണ് സൂര്യയുമായി വേര്‍പിരിയുന്നു എന്ന ഗോസിപ്പുകള്‍ക്ക് കാരണമായത്. ഇതില്‍ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ജ്യോതിക .

പ്രൊഫഷണല്‍ കമ്മിറ്റ്‍സ്‍മെന്റുകളാണ് മുംബൈയിലേക്ക് ചേക്കേറാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ് ജ്യോതിക വ്യക്തമാക്കിയിരിക്കുന്നത്. ബോളിവുഡില്‍ നിന്ന് നിരവധി പ്രൊജക്റ്റുകള്‍ തന്നെ തേടിയെത്തുന്നുണ്ട് അവയെല്ലാം ഓരോന്നായി തീര്‍ത്തതിന് ശേഷം ചെന്നൈയിലേക്ക് മടങ്ങിപ്പോകാനാണ് ആലോചിക്കുന്നത് എന്നും ഒരു അഭിമുഖത്തില്‍ ജ്യോതിക വ്യക്തമാക്കി.

മാത്രമവുമല്ല കുട്ടികള്‍ പഠനാവശ്യത്തിനായി നിലവില്‍ തന്നെ മുംബൈയില്‍ സെറ്റില്‍ഡുമാണ്. ബോളിവുഡില്‍ ജ്യോതിക നായികയായി വേഷമിട്ട ചിത്രമായി പ്രദര്‍ശനത്തിനെത്താനുള്ളത് ശെയ്‍ത്താനാണ് എന്നാണ് റിപ്പോര്‍ട്ട്.കാതലാണ് ജ്യോതിക നായികയായ ചിത്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയത്. മമ്മൂട്ടി നായകനായ കാതലില്‍ ജ്യോതികയുടെ കഥാപാത്രം പ്രധാനപ്പെട്ട ഒന്നായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/180989/actress-jyothika-finally-revealed-reason-moving-mumbai)