---
title: "#SalmanKhan |  സൽമാൻ ഖാന്റെ നിർമാണ കമ്പനിയുടെ പേരിൽ വ്യാജ കാസ്റ്റിങ് കോൾ നടത്തുന്നവർക്ക് താക്കീതുമായി സൽമാൻ ഖാൻ ഫിലിംസ്"
english_title: "#SalmanKhanFilms #warns #making #fake #castingcalls #name #SalmanKhan's #production #company"
publisher: "moviemax.in"
canonical_url: "https://moviemax.in/news/180921/salmankhanfilms-warns-making-fake-castingcalls-name-salmankhans-production-company"
published_at: "2024-01-31T12:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9f719f1488_salman.jpg"
keywords: []
---

# #SalmanKhan |  സൽമാൻ ഖാന്റെ നിർമാണ കമ്പനിയുടെ പേരിൽ വ്യാജ കാസ്റ്റിങ് കോൾ നടത്തുന്നവർക്ക് താക്കീതുമായി സൽമാൻ ഖാൻ ഫിലിംസ്

> **Lead Summary:** നടൻ സൽമാൻ ഖാന്റെ നിർമാണ കമ്പനിയുടെ പേരിൽ വ്യാജ കാസ്റ്റിങ് കോൾനടത്തുന്നവർക്ക് താക്കീതുമായി സൽമാൻ ഖാൻ ഫിലിംസ്. കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 'സൽമാൻ ഖാനോ നിർമാണ കമ്പനിയായ സൽമാൻ ഖാൻ ഫിലിംസോ പുതിയ ചിത്രത്തിനായി താരനിർണയം നടത്തിയിട്ടില്ല.

## Article Content

നടൻ സൽമാൻ ഖാന്റെ നിർമാണ കമ്പനിയുടെ പേരിൽ വ്യാജ കാസ്റ്റിങ് കോൾനടത്തുന്നവർക്ക് താക്കീതുമായി സൽമാൻ ഖാൻ ഫിലിംസ്. കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 'സൽമാൻ ഖാനോ നിർമാണ കമ്പനിയായ സൽമാൻ ഖാൻ ഫിലിംസോ പുതിയ ചിത്രത്തിനായി താരനിർണയം നടത്തിയിട്ടില്ല.

ഇതിനായി കാസ്റ്റിങ് ഏജൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ല. സൽമാൻ ഖാൻ പ്രൊഡക്ഷൻസിന്റെ പേരിൽ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് വരുന്ന ഇമെയിലുകളോ മെസേജുകളോ വിശ്വസിക്കരുത്. സൽമാൻ ഖാന്റെയോ അദ്ദേഹത്തിന്റെ നിർമാണക്കമ്പനിയുടേയോ പേര് നിയമവിരുദ്ധമായ രീതിയിൽ ഉപയോ​ഗിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും എന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

മാസങ്ങൾക്ക് മുമ്പും വ്യാജ കാസ്റ്റിങ് ഏജന്റുമാർക്ക് മുന്നറിയിപ്പുമായി സൽമാൻ ഖാനും ടീമും രംഗത്തെത്തിയിരുന്നു. യഷ് രാജ് ഫിലിംസിന്റെ ടൈ​ഗർ 3 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൽമാൻ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/180921/salmankhanfilms-warns-making-fake-castingcalls-name-salmankhans-production-company)