മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശരണ്യ മോഹന്‍ . അഭിനയ ജീവിതത്തില്‍ നിന്നും ഇപ്പോള്‍ കുറച്ച് കാലമായി വിട്ടു നില്‍ക്കുക യാണെങ്കിലും പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരി തന്നെ . സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരം . താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ അറിയാന്‍ ആരാധകര്‍ക്ക് വളരെ ആകാംഷയാണ് .
ഇപ്പോള്‍ താരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത് . കുറച്ചു ദിവസം മുമ്പ് സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള ശരണ്യയുടെ ചിത്രം ‘ശരണ്യ മൂന്നാമതും ഗർഭിണിയായി’ എന്ന തലക്കെട്ടിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
വ്യാജവാർത്തകള്‍ മൂലം സോഷ്യൽമീഡിയയിൽ അപമാനിതരായ നിരവധിപേരുണ്ട്. സെലിബ്രിറ്റികളാണ് അക്കൂട്ടത്തിൽ കൂടുതലുമുള്ളത്. അതിൽ ഏറ്റവുമൊടുവിൽ വന്നിരിക്കുന്നത് അഭിനേത്രിയും നർത്തകിയുമായ ശരണ്യ മോഹന്‍റെ പേരാണ്.
മാത്രമല്ല ചിത്രത്തിന് താഴെ ബോഡിഷെയ്മിങ് കമന്‍റുകളും മറ്റും വരികയുമുണ്ടായി. ഇപ്പോഴിതാ തനിക്കെതിരെ വ്യാജ വാർത്തകള്‍ പ്രചരിപ്പിച്ചവരെ നിയമപരമായി നേരിടുമെന്ന് അറിയിച്ചിരിക്കുകയാണ് ശരണ്യ.
സോഷ്യൽമീഡിയയിൽ സജീവമാണ് ശരണ്യയും ഭർത്താവ് അരവിന്ദും (സ്വാമി ബ്രോ). ഇപ്പോൾ ബോഡിഷെയ്മിങും, സൈബർ ആക്രമണവും അതിരുകവിഞ്ഞ് വ്യാജവാർത്തകള്‍ പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെയെത്തി.
അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ശരണ്യയും കുടുംബവും. ഒരു അഭിമുഖത്തിലാണ് വ്യാജവാർത്തകള്‍ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് ശരണ്യ വ്യക്തമാക്കിയിരിക്കുന്നത്.
ഗർഭിണിയാണെന്ന തരത്തിൽ തലക്കെട്ടുകളിട്ട് ചിലർ വാർത്തകൾ പ്രചരിപ്പിച്ചു, ഇവർക്കെതിരെയാണ് പോലീസിൽ കേസ് കൊടുത്തത്. ഇത്തരം വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് തീരുമാനം. കുടുംബത്തിൽ പലർക്കും വേദന നൽകുന്ന രീതിയിലേക്ക് നീങ്ങിയപ്പോഴാണ് ഇത് തീരുമാനിച്ചത്.
ഇത്തരം വാർത്തകളിടുന്നവരേയും അതിന് മോശമായ കമന്‍റുകളുമായി വരുന്നവരേയുമൊക്കെ നന്നാക്കിക്കളയാമെന്ന ചിന്തയൊന്നുമില്ല, എങ്കിലും എത്തിക്സിനെ കുറിച്ച് ഓര്‍മ്മിപ്പിക്കാനായാണിതെന്ന് ശരണ്യ പറഞ്ഞിരിക്കുകയാണ്.
ഗർഭിണി എന്നു പറഞ്ഞ് പ്രചരിച്ച ചിത്രം തന്നെ പങ്കുവെച്ച് അടുത്തിടെ ശരണ്യ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഭര്‍ത്താവിനോട് സംസാരിക്കുന്ന രീതിയിലായിരുന്നു ശരണ്യയുടെ പോസ്റ്റ്. ചേട്ടാ, ഫോട്ടോയില്‍ ഞാന്‍ ഒന്ന് ചരിഞ്ഞു നിന്നോട്ടെയെന്നും, ഇല്ലേല്‍ നാളെ കഥ ഇറങ്ങും, ഞാന്‍ ഗർഭിണിയാണെന്നും പറഞ്ഞ് എന്ന് ശരണ്യ പോസ്റ്റില്‍ പരിഹാസ രൂപേണ പറയുന്നുണ്ട്.
അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്‌നന്‍സി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാന്‍ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ് ഇട്. അപ്പോള്‍ ഡയലോഗ് വരും പോയി exercise ചെയ്യാന്‍.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ എന്നുമൊക്കെ ശരണ്യ പോസ്റ്റിൽ കുറിച്ചിരുന്നു.
ആ പോസ്റ്റിന് താഴെ വന്ന കമന്‍റുകളിൽ നിന്നും ഒരുപാട് സ്ത്രീകൾ ദിനംപ്രതി ഇത്തരം ചോദ്യങ്ങൾ നേരിടുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചുവെന്നും അതിനാൽ പ്രസവാനന്തരമുണ്ടാകുന്ന ഡയാസ്റ്റാസിസ് റെക്ടി (diastasis recti ) എന്ന അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യപ്പെടണമെന്ന് തോന്നിയെന്നും ശരണ്യയുടെ വാക്കുകള്‍.
ചിലര്‍ എന്തിനാണ് ഇങ്ങനെ മോശം കമന്‍റുകളിടുന്നുവെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. വളരെ മാന്യമായ വസ്ത്രമാണ് അമ്മയുടെ മീറ്റിങ്ങിന് പോയപ്പോള്‍ ധരിച്ചത്. കാറ്റത്ത് ഷോൾ പറന്ന സമയത്ത് എടുത്തൊരു ചിത്രമാണ് ‘വീണ്ടും ഗർഭിണി’ എന്ന തരത്തിൽ വ്യാജവാർത്തയോടൊപ്പം പ്രചരിച്ചത്.
ഇത്തരത്തിൽ പ്രചരിപ്പിക്കുന്നവര്‍ക്കോ അവരുടെ പ്രിയപ്പെട്ടവർക്കോ ഇത്തരം ഒരു ദുരനുഭവം വരുന്നവരെ അവർ ഇതു തുടരും, ഇതവരുടെ അറിവില്ലായ്മ മാത്രമായി കാണാനാകില്ല. കേവലം മാനോ സുഖത്തിനുവേണ്ടി കള്ളപ്രൊഫൈലുമായി തെറ്റിൽത്തന്നെ ഉറച്ചു നിൽക്കുന്നവരോട് എന്തുപറയാനാണ്. ഇനി ‘പണി’ നിയമത്തിന്‍റെ രൂപത്തിൽ നൽകിയാൽ ഇവരുടെ ചിന്താഗതിയിൽ മാറ്റം വരുമെന്ന് വിശ്വസിക്കുന്നുവെന്നും ശരണ്യ.
Content Highlight: The actor said that he will take legal action against those who spread fake news


































