---
title: "'നീ പക പോക്കുവാണ് അല്ലേടാ'; ബേസിലിനോട് ടൊവിനോ, വീഡിയോ"
english_title: "Basil has now shared a video of Minnal Murali's shooting on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/18071/basil-has-now-shared-a-video-of-minnal-muralis-shooting-on-social-media"
published_at: "2021-12-28T10:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ca9374517ad_.jpg"
keywords: []
---

# 'നീ പക പോക്കുവാണ് അല്ലേടാ'; ബേസിലിനോട് ടൊവിനോ, വീഡിയോ

> **Lead Summary:** കഴിഞ്ഞ ദിവസമാണ് ബേസില്‍ ടൊവീനോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ റീലീസ് ചെയ്തത്. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ ഷൂട്ടിംഗിങ്ങിനിടെയുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ബേസില്‍.

## Article Content

കഴിഞ്ഞ ദിവസമാണ് ബേസില്‍ ടൊവീനോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ റീലീസ് ചെയ്തത്. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ ഷൂട്ടിംഗിങ്ങിനിടെയുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ബേസില്‍.

ക്ലൈമാക്സ് ഷൂട്ടില്‍, വസ്ത്രത്തില്‍ അഴുക്ക് വരാന്‍ വേണ്ടി മണ്ണില്‍ കിടന്ന് ഉരുളുന്ന ടൊവിനോയുടെ വീഡിയോയാണ് ബേസില്‍ ഷെയര്‍ ചെയ്തത്. മണ്ണില്‍ കിടന്ന് രണ്ട് മൂന്ന് വട്ടം ഉരുണ്ട ശേഷം ടൊവിനോ ചാടിയെഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. ‘നീ പക പോകുവാണ് അല്ലേടാ’ എന്നാണ് വീഡിയോയ്ക്ക് താഴെയെത്തി ടൊവിനോ ചോദിച്ചത്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇതിന് മുന്‍പ് ബേസില്‍ ജോസഫ് മിന്നല്‍ മുരളിയിലെ ഗാനങ്ങള്‍ പാടുന്നതും, ഷൂട്ടിങ്ങിന്റെ ഇടക്ക് ആഹാരം കഴിക്കുന്നതുമായ വീഡിയോകള്‍ ടോവിനോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോകളെല്ലാം വലിയ തോതില്‍ വൈറലാവുകയും ചെയ്തിരുന്നു.

അതേസമയം തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്നെ തരംഗമായി മാറിയിരിക്കുകയാണ് മിന്നല്‍ മുരളി. കുറുക്കന്‍മൂലയിലെ സൂപ്പര്‍ ഹീറോ രാജ്യത്തിന്റെയാകെ ശ്രദ്ധയാണ് പിടിച്ചു പറ്റിയത്.

ചിത്രത്തിന് രണ്ടാം ഭാഗവുമുണ്ടായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/18071/basil-has-now-shared-a-video-of-minnal-muralis-shooting-on-social-media)