---
title: " 'ചാൻസ് ചോദിക്കാൻ ഒരു മടിയും ഇല്ല'; സെൽഫ് ട്രോള്‍ പങ്കുവെച്ച്  അജു വര്‍ഗീസ് "
english_title: "'No hesitation in asking for a chance'; Aju Varghese shares self troll"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18069/no-hesitation-in-asking-for-a-chance-aju-varghese-shares-self-troll"
published_at: "2021-12-28T09:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ca8ab02caf8_aju .jpg"
keywords: []
---

#  'ചാൻസ് ചോദിക്കാൻ ഒരു മടിയും ഇല്ല'; സെൽഫ് ട്രോള്‍ പങ്കുവെച്ച്  അജു വര്‍ഗീസ് 

> **Lead Summary:** **മ**ലയാളത്തില്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളില്‍ ഒന്നായ 'മിന്നല്‍ മുരളി'ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൊവിനൊ തോമസ് നായകനായ ചിത്രത്തില്‍ അജു വര്‍ഗീസും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. 'ജേസണ്‍' എന്ന നായക കഥാപാത്രത്തിന്റെ അളിയനായിട്ടാണ് അജു വര്‍ഗീസ് അഭിനയിച്ചിരിക്കുന്നത്.

## Article Content

**മ**ലയാളത്തില്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളില്‍ ഒന്നായ 'മിന്നല്‍ മുരളി'ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൊവിനൊ തോമസ് നായകനായ ചിത്രത്തില്‍ അജു വര്‍ഗീസും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. 'ജേസണ്‍' എന്ന നായക കഥാപാത്രത്തിന്റെ അളിയനായിട്ടാണ് അജു വര്‍ഗീസ് അഭിനയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ അജു വര്‍ഗീസ് ഒരു ട്രോള്‍ പങ്കുവെച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. 'മിഥുനം' എന്ന മോഹൻലാല്‍ ചിത്രത്തിലെ രംഗമാണ് ട്രോളില്‍. പണ്ട് വിനീതിന്റെയും നിവിന്റെയും ചിത്രങ്ങളില്‍ അവസരം ചോദിച്ചു, ഇപ്പോൾ ബേസിലിന്റെയും ടൊവിനൊയുടെയും ചിത്രത്തില്‍ അവസരം ചോദിക്കുന്നുവെന്നാണ് ട്രോളില്‍ ഉദ്ദേശിക്കുന്നത്.

'മിഥുന'ത്തിലെ ഇന്നസെന്റ് ചെയ്‍ത കഥാപാത്രത്തെയാണ് അജു വര്‍ഗീസിനോട് ഉപമിക്കുന്നത്. 'ചാൻസ് ചോദിക്കാൻ ഒരു മടിയും ഇല്ല' എന്ന് എഴുതിയാണ് അജു വര്‍ഗീസ് ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/18069/no-hesitation-in-asking-for-a-chance-aju-varghese-shares-self-troll)