#SureshGopi | സെറ്റ് അല്ല, സിനിമാ ചിത്രീകരണത്തിനായി യഥാർഥ വീട്; സുരേഷ് ഗോപി താക്കോൽ കൈമാറി

#SureshGopi | സെറ്റ് അല്ല, സിനിമാ ചിത്രീകരണത്തിനായി യഥാർഥ വീട്; സുരേഷ് ഗോപി താക്കോൽ കൈമാറി
2024-01-30T12:41:00 | By MITHRA K P

(moviemax.in) സിനിമകളുടെ ചിത്രീകരണാർഥം വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയുമൊക്കെ സെറ്റുകൾ നിർമ്മിക്കാറുണ്ട്. തിരക്കഥ ആവശ്യപ്പെടുന്ന തരത്തിൽ ഷൂട്ടിംഗിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ സാധിച്ചില്ലെങ്കിലാണ് പലപ്പോഴും സെറ്റുകൾ നിർമ്മിക്കുന്നത്.

ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച് ചെലവിൻറെ ഒരു വലിയ ശതമാനം സെറ്റ് വർക്കുകൾക്ക് ആയിരിക്കും. എന്നാൽ കലാസംവിധായകർ താൽക്കാലികമായി പണിയുന്ന ഈ സെറ്റുകൾ ചിത്രീകരണശേഷം പൊളിച്ചുനീക്കുകയാണ് ചെയ്യുന്നത്. പുനരുപയോ​ഗം സാധ്യമല്ലാത്ത തരത്തിലാവും കുറഞ്ഞ മുതൽമുടക്കിൽ അവയുടെ നിർമ്മാണവും.

ഇപ്പോഴിതാ അതിൽ വ്യത്യസ്തതയുമായി എത്തിയിരിക്കുകയാണ് ഒരു മലയാള ചിത്രത്തിൻറെ അണിയറപ്രവർത്തകർ. അർജുൻ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി എന്ന ചിത്രത്തിൻറെ നിർമ്മാതാക്കളാണ് സിനിമയുടെ ചിത്രീകരണത്തിനായി പുനരുപയോ​ഗം സാധ്യമായ യഥാർഥ വീട് നിർമ്മിച്ച് അതിൻറെ ഉടമസ്ഥർക്ക് തന്നെ കൈമാറിയിരിക്കുന്നത്.

തലശ്ശേരിയിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബം താമസിച്ചിരുന്ന ഇടത്താണ് അവരുടെ സമ്മതപ്രകാരം അണിയറക്കാർ പുതിയ വീട് നിർമ്മിച്ചത്. ചിത്രീകരണശേഷം അത് കുടുംബത്തിന് നൽകുകയും ചെയ്തു. സുരേഷ് ​ഗോപിയാണ് വീടിൻറെ താക്കോൽദാനം നിർവ്വഹിച്ചത്.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രനാണ് ചിത്രത്തിൻറെ നിർമ്മാണം. "തുടക്കത്തിൽ വീടിൻറെ സെറ്റ് ഇടാൻ തീരുമാനിച്ചിരുന്നെങ്കിലും ചിത്രീകരണത്തിന് ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു", നിർമ്മാതാവ് പറയുന്നു.

അർജുൻ അശോകൻ നായകനാവുന്ന ചിത്രത്തിൽ അനഘ നാരായണൻ, ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാല പാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

സംഗീതം സാമുവൽ എബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സനൂപ് ദിനേശ്, എഡിറ്റർ സുനിൽ എസ് പിള്ള, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, മേക്കപ്പ് നരസിംഹ സ്വാമി, ആർട്ട്‌ ഡയറക്ടർ ബാബു പിള്ള, കോസ്റ്റൂം ഡിസൈനർ ലിജി പ്രേമൻ, കഥ അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രൊഡക്ഷൻ മാനേജേഴ്സ് ജോബി ജോൺ, കല്ലാർ അനിൽ, അസോസിയേറ്റ് ഡയറക്ടർ പ്രിജിൻ ജസി, ശ്രീകുമാർ സേതു, അസിസ്റ്റന്റ് ഡയറക്ടർസ് ഷിഖിൽ ഗൗരി, സഞ്ജന ജെ രാമൻ, ഗോപികൃഷ്ണൻ, ശരത് വി ടി, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പി ആർ ഒ- എ എസ് ദിനേശ്.

Content Highlight: #set #actual #house #filming #SureshGopi #handedover #key

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup