---
title: "#Rajinikanth | സംഘി മോശം വാക്കല്ല; ഐശ്വര്യ പറഞ്ഞത് ആ അര്‍ഥത്തിലല്ല: മകളെ പിന്തുണച്ച് രജനീകാന്ത്"
english_title: "#Sanghi #not #bad #word #Aishwarya #not #that #sense #Rajinikanth #support #daughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/180643/sanghi-not-bad-word-aishwarya-not-that-sense-rajinikanth-support-daughter"
published_at: "2024-01-30T11:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8934944832_rajinikanth.jpg"
keywords: []
---

# #Rajinikanth | സംഘി മോശം വാക്കല്ല; ഐശ്വര്യ പറഞ്ഞത് ആ അര്‍ഥത്തിലല്ല: മകളെ പിന്തുണച്ച് രജനീകാന്ത്

> **Lead Summary:** സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളില്‍ വിശദീകരണവുമായി രജനികാന്ത് . സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു.

## Article Content

സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളില്‍ വിശദീകരണവുമായി രജനികാന്ത് . സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു.

അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്നും രജിനി കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ വച്ച് നടന്ന ലാല്‍സലാമിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ വികാരാധീനയായി സംസാരിച്ചത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതോടെയാണ് രജനീകാന്തിനെതിരെ വിമര്‍ശനം ശക്തമായത്.

ഇതോടെ തന്‍റെ പുതിയ ചിത്രം ലാല്‍ സലാമിന്റെ ഓഡിയോ ലോഞ്ചിനിടെ ഐശ്വര്യ രംഗത്തെത്തുകയായിരുന്നു. തന്‍റെ പിതാവ് സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നുമാണ് ഐശ്വര്യ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/180643/sanghi-not-bad-word-aishwarya-not-that-sense-rajinikanth-support-daughter)