---
title: "#Shuaib Malik | 'ഹൃദയം പറയുന്നതെന്തോ അത്‌ ചെയ്യുക, ജനം എന്ത് കരുതുമെന്ന് ചിന്തിക്കേണ്ട' - ഷുഐബ് മാലിക് "
english_title: "#Do #what #your #heart #tells #you, #don't #think #about #what #people #think' - Shuaib Malik"
publisher: "moviemax.in"
canonical_url: "https://moviemax.in/news/180572/do-what-your-heart-tells-you-dont-think-about-what-people-think-shuaib-malik"
published_at: "2024-01-30T07:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b85248911db_gtt.jpg"
keywords: []
---

# #Shuaib Malik | 'ഹൃദയം പറയുന്നതെന്തോ അത്‌ ചെയ്യുക, ജനം എന്ത് കരുതുമെന്ന് ചിന്തിക്കേണ്ട' - ഷുഐബ് മാലിക് 

> **Lead Summary:** **[** മൂന്നാം വിവാഹത്തിനു പിന്നാലെ ട്രോളുകളിലും വിവാദങ്ങളിലും നിറഞ്ഞിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്. ഷുഐബിനെക്കൂടാതെ മൂന്നാമത്തെ ഭാര്യ പാക് നടി സന ജാവേദും അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്.

## Article Content

**[** മൂന്നാം വിവാഹത്തിനു പിന്നാലെ ട്രോളുകളിലും വിവാദങ്ങളിലും നിറഞ്ഞിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്. ഷുഐബിനെക്കൂടാതെ മൂന്നാമത്തെ ഭാര്യ പാക് നടി സന ജാവേദും അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്.

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ആവശ്യപ്രകാരമുള്ള വിവാഹ മോചനത്തിനു ശേഷമാണ് ഷുഐബ് സനയെ വിവാഹം ചെയ്യുന്നത്. സാനിയക്ക് മുന്‍പ് മറ്റൊരു ഇന്ത്യക്കാരിയായ അയിഷ സിദ്ദീഖിയെയും പാക് ക്രിക്കറ്റര്‍ വിവാഹം ചെയ്തിരുന്നു.

മൂന്നാം വിവാഹത്തില്‍ ഷുഐബിന്റെ കുടുംബത്തിന്റെ പിന്തുണയില്ലെന്നും അവര്‍ സാനിയക്ക് പിന്തുണയുമായാണ് നിലകൊള്ളുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ജനുവരി 20-നാണ് സന ജാവേദുമായുള്ള നിക്കാഹ് കഴിഞ്ഞത്.

പിന്നാലെ ഇന്ത്യയില്‍നിന്നും പാകിസ്താനില്‍നിന്നും രൂക്ഷ ട്രോളുകള്‍ക്ക് വിധേയരാവുകയാണ് ഇരുവരും. ഇപ്പോള്‍ ട്രോളുകള്‍ക്ക് മറുപടിയെന്ന വണ്ണം ഷുഐബ് മാലികിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുകയാണ്.

ഒരു പോഡ്കാസ്റ്റ് എപ്പിസോഡിലാണ് ഷുഐബിന്റെ വാക്കുകള്‍. നിങ്ങളുടെ ഹൃദയം എന്തു പറയുന്നുവോ അത് ചെയ്യുക. ആളുകള്‍ എന്ത് പറയുന്നുവെന്നതിനെ കാര്യമാക്കരുതെന്ന അര്‍ഥത്തിലാണ് ഷുഐബിന്റെ വാക്കുകള്‍.

'നിങ്ങളുടെ ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്. ജനം എന്ത് ചിന്തിക്കുമെന്ന് മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുത്താല്‍ പോലും, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ടുപോവുക.

ചിലപ്പോള്‍ അതിന് പത്തോ ഇരുപതോ വര്‍ഷമെടുത്തെന്നിരിക്കും. 20 വര്‍ഷത്തിനുശേഷം നിങ്ങള്‍ക്ക് മനസ്സിലായാല്‍, മുന്നോട്ടുപോയി അത് ചെയ്യുക' - ഷുഐബിന്റെ വാക്കുകള്‍. അതേസമയം വിവാദത്തെച്ചൊല്ലി ഇരുവരും ഇതുവരെ നേരിട്ട് പ്രതികരണം അറിയിച്ചിട്ടില്ല.

എന്നിരുന്നാലും ശുഐബിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്, പൊതുജനാഭിപ്രായം എന്തായിരുന്നാലും ഹൃദയം പറയുന്നതെന്തോ, അതുമായി മുന്നോട്ടുപോവുകയെന്നാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/180572/do-what-your-heart-tells-you-dont-think-about-what-people-think-shuaib-malik)