---
title: "#MalaParvathi |  തമിഴ് നടന്‍ മോശമായി പെരുമാറി, വീട്ടില്‍ ഇരിക്കേണ്ടത് നമ്മള്‍ അല്ല; തുറന്നടിച്ച് മാലാ പാര്‍വ്വതി"
english_title: "#Tamil #actor #misbehaves #weare #not #ones #should #sit #home #MalaParvathi #open"
publisher: "moviemax.in"
canonical_url: "https://moviemax.in/news/180506/tamil-actor-misbehaves-weare-not-ones-should-sit-home-malaparvathi-open"
published_at: "2024-01-29T19:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7b39c7fbc8_mala_1.jpg"
keywords: []
---

# #MalaParvathi |  തമിഴ് നടന്‍ മോശമായി പെരുമാറി, വീട്ടില്‍ ഇരിക്കേണ്ടത് നമ്മള്‍ അല്ല; തുറന്നടിച്ച് മാലാ പാര്‍വ്വതി

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാലാ പാര്‍വ്വതി. ന്യുജെന്‍ അമ്മ വേഷങ്ങളിലൂടെയാണ് മാലാ പാര്‍വ്വതി ശ്രദ്ധ നേടുന്നത്. അഭിനേത്രിയെന്നതിന് പുറമെ സാമൂഹിക പ്രവര്‍ത്തകയായും മാലാ പാര്‍വ്വതി സാന്നിധ്യം അറിയിച്ചു. തന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം തുറന്ന് പറയുന്നതിലും മാലാ പാര്‍വ്വതി മടിക്കാറില്ല. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ നിന്നുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുകയാണ് മാലാ പാര്‍വ്വതി. കാസ്റ്റിംഗ് കൗച്ച് അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

## Article Content

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാലാ പാര്‍വ്വതി. ന്യുജെന്‍ അമ്മ വേഷങ്ങളിലൂടെയാണ് മാലാ പാര്‍വ്വതി ശ്രദ്ധ നേടുന്നത്. അഭിനേത്രിയെന്നതിന് പുറമെ സാമൂഹിക പ്രവര്‍ത്തകയായും മാലാ പാര്‍വ്വതി സാന്നിധ്യം അറിയിച്ചു. തന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം തുറന്ന് പറയുന്നതിലും മാലാ പാര്‍വ്വതി മടിക്കാറില്ല. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ നിന്നുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുകയാണ് മാലാ പാര്‍വ്വതി. കാസ്റ്റിംഗ് കൗച്ച് അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

മലയാളത്തില്‍ നിന്നും തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലെന്നാണ് മാലാ പാര്‍വ്വതി പറയുന്നത്. അതേസമയം തമിഴില്‍ നിന്നും മോശം അനുഭവമുണ്ടായെന്നും താരം പറഞ്ഞു . ഒരു തമിഴ് നടനായിരുന്നു താരത്തോട് മോശമായി പെരുമാറിയത്. ഈ സംഭവത്തിന് ശേഷം തന്റെ ഭര്‍ത്താവ് നല്‍കിയ പിന്തുണയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ടെലിവിഷനില്‍ അവതാരക ആയിരുന്നു. കുറച്ചുകൂടി പ്രായമായിട്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. മലയാളികളുടെ അടുത്തു നിന്ന് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരു തമിഴ് നടന്‍ എന്റെ ഓപ്പസിറ്റ് അഭിനിയിക്കാന്‍ വന്നപ്പോള്‍ കുറച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്.

അതെനിക്കു വിഷമമുണ്ടാക്കി എന്നാണ് മാലാ പാര്‍വ്വതി പറയുന്നത്. സംഭവം വീട്ടില്‍ പറഞ്ഞപ്പോള്‍ നിന്റടുത്ത് സിനിമയില്‍ പോകാന്‍ ആരും പറഞ്ഞില്ലല്ലോ, എന്തായാലും സിനിമയിലേക്കു വന്നു ഇനി തോറ്റു പിന്മാറരുത് എന്നായിരുന്നു ഭര്‍ത്താവ് സതീഷ് പറഞ്ഞതെന്നാണ് മാലാ പാര്‍വ്വതി പറയുന്നത്. അയാള്‍ക്ക് മര്യാദയ്ക്ക് പെരുമാറാന്‍ പറ്റില്ലെന്നു വച്ച് നമ്മള്‍ വീട്ടില്‍ ഇരിക്കേണ്ട ആള്‍ക്കാരല്ലല്ലോ എന്നും ഭര്‍ത്താവ് പറഞ്ഞതായി മാലാ പാര്‍വ്വതി പറയുന്നു. അതേസമയം എപ്പോഴും ജാഗ്രത വേണമെന്നും മാലാ പാര്‍വ്വതി പറയുന്നു. ഏതു നിമിഷവും നമ്മള്‍ വിശ്വസിക്കുന്ന ഒരാളുടെ അടുത്തു നിന്നു പോലും ഇങ്ങനെയൊരു ആക്റ്റ് വരാം.

അതുകൊണ്ട് നമ്മള്‍ കൊടുക്കുന്ന ബോഡി ലാംഗ്വേജ് ആയാലും നമ്മള്‍ പറയുന്ന വര്‍ത്തമാനങ്ങളും വളരെ ശ്രദ്ധയോടെ തന്നെ ചെയ്യണം എന്നറിവ് അവനവനു വേണം എന്നാണ് താരം അഭിപ്രായപ്പെടുന്നത്. സ്ത്രീകളെ പ്രത്യേകിച്ച് കുട്ടികളെ ഉപദ്രവിക്കരുത്. അത് എല്ലാക്കാലത്തും അവരുടെ മനസ്സിലത് ഒരു ട്രോമയായി നിലനില്‍ക്കും എന്നും താരം പറയുന്നു. സ്ത്രീകളെ ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചല്ല വളര്‍ത്തുന്നത്. ഇങ്ങനെയൊരാള്‍ അറ്റാക്ക് ചെയ്യാന്‍ സാധ്യതയുണ്ട്.

ഒരു ആറു വയസ്സുള്ള ഒരു കുഞ്ഞ് മുറ്റത്തിറങ്ങി കളിക്കുമ്പോള്‍ അവളെ ആരെങ്കിലും ഉപദ്രവിക്കാന്‍ വരുമോ എന്ന് അവളെ ആരും പഠിപ്പിച്ചിട്ടില്ല മാലാ പാര്‍വ്വതി ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ പെട്ടെന്നൊരു ബാഡ് ടച്ച് വരുമ്പോള്‍ അവളുടെ മനസ്സിലത് ലൈഫ് ലോങ് ട്രോമയായിപ്പോകുമെന്നാണ് താരം പറയുന്നു . ഒന്നുകില്‍ നമ്മള്‍ പഠിപ്പിക്കുക നമ്മുടെ കുട്ടികളെ ഇങ്ങനെയൊക്കെ അറ്റാക്ക് വരും. വണ്ടി വന്നാല്‍ ഇടിക്കും എന്നു പറയാത്തവരില്ലല്ലോ അതുപോലെ മനുഷ്യരാണ് ചിലപ്പോള്‍ ഉപദ്രവിക്കും എന്നു പറഞ്ഞു തന്നെ വളര്‍ത്തണമെന്നും താരം പറയുന്നു.. അല്ലാതെ അതിന്റെ പേരില്‍ പെണ്‍കുട്ടികളെ വീട്ടിലിട്ടു പൂട്ടുക അല്ല ചെയ്യേണ്ടത് എ്ന്നും മാലാ പാര്‍വ്വതി അഭിപ്രായപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/180506/tamil-actor-misbehaves-weare-not-ones-should-sit-home-malaparvathi-open)