#Anuya | തന്റേതെന്ന പേരിൽ വന്ന ന​ഗ്ന ചിത്രങ്ങൾ; ഡിപ്രഷനിലായി; തുറന്ന് പറഞ്ഞ് നടി അനുയ

#Anuya | തന്റേതെന്ന പേരിൽ വന്ന ന​ഗ്ന ചിത്രങ്ങൾ; ഡിപ്രഷനിലായി; തുറന്ന് പറഞ്ഞ് നടി അനുയ
2024-01-29T15:18:00 | By Kavya N

സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അനുയ വൈ ഭ​ഗവത്. ​ഗ്ലാമറസ് വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയ അനുയ മഹെക് എന്ന ഹിന്ദി സിനിമയിലൂടെയാണ് അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്. അതേസമയം നടി കൂടുതൽ സിനിമകൾ ചെയ്തത് തമിഴിലാണ്. കരിയറിൽ സജീവമായിരുന്ന കാലത്താണ് സുചി ലീക്ക്സ് വിവാദത്തിൽ നടി അകപ്പെടുന്നത്. അനുയയുടേതെന്ന പേരിൽ ന​ഗ്ന ചിത്രങ്ങൾ സുചി ലീക്സിലൂടെ പുറത്ത് വന്നിരുന്നു. ഒപ്പം വ്യാജ ചിത്രങ്ങൾക്കെതിരെ അനുയ രം​ഗത്തെത്തിയിരുന്നു.

ഈ പ്രശ്നങ്ങൾക്കിടെ കരിയറിൽ നിന്നും അനുയ അകലുകയും ചെയ്തു . സിനിമകൾ ചെയ്യാതിരുന്ന അനുയ 2017 ൽ ബി​ഗ് ബോസ് തമിഴിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായെത്തി. ഷോയിൽ നിന്നും ആദ്യ ആഴ്ച തന്നെ അനുയ പുറത്താവുകയും ചെയ്തു. കരിയറിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് അനുയ. എന്നാൽ ഇപ്പോൾ സുചി ലീക്ക്സിന് ശേഷം തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അനുയ. മോർഫിം​ഗ് വളരെ വലിയ പ്രശ്നമാണെന്ന് അനുയ പറയുന്നു. സ്ത്രീകൾ ഇതിന്റെ പേരിൽ ആത്മഹത്യ പോലും ചെയ്യുന്നുണ്ട്.

ഞാനിവിടെ നിൽക്കുന്നത് എന്റെ കുടുംബത്തിന്റെ പിന്തുണ കാരണമാണ്. ആളുകൾ ബിസിനസായി ഇത്തരം പ്രവൃത്തികൾ ചെയ്യുന്നു. നിങ്ങളല്ലെന്ന് തെളിയിക്കാനും പറ്റില്ല. എന്താണ് ഇതിന്റെ പരിഹാരം എന്നെനിക്കറിയില്ല. കുടുംബം എന്റെയൊപ്പം നിന്നതിൽ ഞാൻ ഭാ​ഗ്യവതിയാണ്. പക്ഷെ എല്ലാവരുടെയും കുടുംബം അങ്ങനെയല്ല. പെൺകുട്ടികൾക്ക് എവിടെയും പോകാൻ പറ്റില്ല. മാതാപിതാക്കൾ ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ പറയും. ഭർത്താവ് നിന്റെ വീട് അതാണ്, ഇത് നിന്റെ വീടല്ലെന്ന് പറയും. ഒട്ടുമിക്ക സ്ത്രീകളും ഈ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്.

ഒരു പെൺകുട്ടിയുടെ ജീവിതം ബുദ്ധിമുട്ടേറിയതാണെന്നും അനുയ വ്യക്തമാക്കി. സുചി ലീക്ക്സിന് ശേഷം എനിക്ക് സിനിമാ രം​ഗത്തേക്ക് വരാൻ താൽപര്യമുണ്ടായിരുന്നില്ല. ഇമോഷണലി എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ മാനസിക നില വെച്ച് വർക്ക് ചെയ്യാൻ പറ്റാതായി. പ്രൊജക്ടുകൾ വന്നപ്പോൾ വേണ്ടെന്ന് വെച്ചു. എത്ര നാൾ വീട്ടിലിരിക്കാൻ പറ്റും. അത് കൂടുതൽ ഡിപ്രഷനിലാക്കും. ഞാൻ ഡിപ്രഷനിലായിരുന്നു. ഒരു ഘട്ടത്തിൽ ഡ്രിപ്രസ്ഡ് ആയി എനിക്ക് മതിയായി. വീണ്ടും വർക്ക് ചെയ്യാൻ തീരുമാനിക്കുകയായിരിന്നെന്നും അനുയ വ്യക്തമാക്കി.

2017 ൽ ​ഗായിക സുചിത്രയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് സുചി ലീക്ക്സ് എന്ന പേരിൽ സിനിമാ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ വരാൻ തുടങ്ങിയത്. തൃഷ, റാണ ​​ ദ​ഗുബതി, ധനുഷ് തുടങ്ങിയവരുടെ ഫോട്ടോകളും പുറത്ത് വന്നു. സിനിമാ താരങ്ങളെ ഓരോരുത്തരെയായി ലക്ഷ്യം വെച്ച് കൊണ്ടാണ് ഫോട്ടോകൾ ഇറങ്ങിയത്. സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നത് താനല്ലെന്നും സുചിത്ര അന്ന് വ്യക്തമാക്കി. എന്നാൽ തമിഴകത്തെ തിരക്കേറിയ ​ഗായികയായിരുന്നു സുചിത്ര. സുചി ലീക്ക്സ് വിവാ​ദം ​ഗായികയുടെ കരിയറിനെയും ബാധിച്ചു. ഈ സംഭവത്തിന് ശേഷം സുചി പിന്നണി ​ഗാന രം​ഗത്ത് സജീവമല്ല.

Content Highlight: #Nude #pictures #came #under #her name #Depressed #Actress #Anuya #openup

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup